വൈദ്യുതി വേണ്ടാത്ത അലക്കുയന്ത്രം; ഇന്ത്യൻ വംശജന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ‘പോയന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരം
text_fieldsനവ്ജ്യോത് സാവ്നി അലക്കുയന്ത്രവുമായി
ലണ്ടൻ: സിഖ് എൻജിനീയർക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ‘പോയന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരം. വൈദ്യുതിയില്ലാതെ കൈ കൊണ്ട് തിരിച്ച് പ്രവർത്തിപ്പിക്കുന്ന അലക്കുയന്ത്രം കണ്ടുപിടിച്ചതിനാണ് നവ്ജ്യോത് സാവ്നിക്ക് അംഗീകാരം. ‘താങ്കളുടെ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാത്ത ആയിരക്കണക്കിനാളുകൾക്ക് പ്രയോജനപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അഭിനന്ദന കത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ സന്നദ്ധ പ്രവർത്തനത്തിനിടെ കല്ലിൽ അലക്കുന്ന നിർധന സ്ത്രീകളെ കണ്ടതോടെയാണ് നവ്ജ്യോത് സാവ്നി ചെലവ് കുറഞ്ഞ അലക്കുയന്ത്രത്തെ കുറിച്ച് ആലോചിച്ചത്. കല്ലിലെ അലക്കിനേക്കാൾ 50 ശതമാനം വെള്ളവും 75 ശതമാനം സമയവും ലാഭിക്കാമെന്നതാണ് സാവ്നിയുടെ യന്ത്രത്തിന്റെ മെച്ചം. അയൽക്കാരി ദിവ്യയുടെ പേരിട്ട യന്ത്രം അഭയാർഥി ക്യാമ്പുകൾ, അനാഥാലയങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങി 300ലേറെ സ്ഥലത്ത് ഇതിനകം വിതരണം ചെയ്തു. വിപുലപ്പെടുത്താനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

