മുഖത്തേക്ക് വെള്ളമൊഴിച്ചു; ജാക്കറ്റിൽ കുത്തിപ്പിടിച്ചു, കാനഡയിൽ ഇന്ത്യൻ യുവതിക്ക് മർദനം
text_fieldsഒട്ടാവ: കാനഡയിൽ ഇന്ത്യൻ യുവതിക്ക് മർദനം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽഗറിയിലെ ജനത്തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമിലാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അരമണിക്കൂറിനകം തന്നെ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർണവിവേചനമാണ് ഇന്ത്യക്കാരിക്ക് നേരെയുണ്ടായതെന്നും ഇക്കാര്യത്തിൽ പ്രതിഷേധം ഉയരണമെന്ന് കാനഡയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് ബ്രാൻഡൺ ജോസഫ് ജെയിംസ് എന്നയാൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന യുവതിയുടെ സമീപത്തേക്ക് എത്തിയത്. ഇയാൾ യുവതിയുടെ മുഖത്തേക്ക് വെള്ളമൊഴിക്കുകയും ജാക്കറ്റിൽ പിടിച്ച് മർദിക്കുകയുമായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കുറിച്ച് അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപുകളിലൂടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

