Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങൾ കൂടുതൽ കൈയടിച്ചാൽ ഞാൻ ഇത് ട്രംപുമായി പങ്കിട്ടേക്കാം’; നൊബേൽ സമ്മാനനേട്ടത്തിന് പിന്നാലെ തമാശ പങ്കിട്ട് ‘നവി’ പിള്ള

text_fields
bookmark_border
https://www.madhyamam.com/tags/nobel-prize
cancel
camera_alt

നവനീതം ‘നവി’ പിള്ള, ഡോണൾഡ് ട്രംപ്

കേപ്ടൗൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനനേട്ടത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് തമാശ പങ്കിട്ട് നവനീതം ‘നവി’ പിള്ള. ‘നിങ്ങൾ അൽപം കൂടി കൈയടിച്ചാൽ ഞാൻ ഈ സമ്മാനം ട്രംപുമായി പങ്കിട്ടേക്കാം’ -ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് ‘എക്സി’ൽ പങ്കുവെച്ച വീഡിയോയിൽ ‘നവി’ പിള്ള പറഞ്ഞു.

വംശഹത്യക്കും ലൈംഗിക അതിക്രമങ്ങൾക്കുമെതിരായ അന്താരാഷ്ട്ര നിയമങ്ങൾക്ക് രൂപംനൽകുന്നതിൽ പങ്കുവഹിച്ച മുൻ യു.എൻ മനുഷ്യാകാശ പ്രവർത്തകയും ഇന്ത്യൻ വംശജയുമാണ്, ദക്ഷിണാഫ്രിക്കയിലെ നിയമവിദഗ്ധ കൂടിയായ ‘നവി’ പിള്ള. സമാധാനവും അന്താരാഷ്ട്ര നിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് 85-ാം വയസ്സിൽ അവർക്ക് നൊബേൽ സമാധാന പുരസ്കാരം ലഭിച്ചത്.

തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. മറ്റാരും ചെയ്യാത്ത കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. ഒരുപക്ഷേ, ഇതുവരെ ഒരു പ്രസിഡന്റും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല. ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു -എന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ‘നവി’ പിള്ളയുടെ പ്രതികരണം.

യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും വംശഹത്യയും വിചാരണ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാണ് ‘നവി’ പിള്ളക്ക് പുരസ്കാരം നൽകുന്നതെന്ന് നോബൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാട്ട്നെ ഫ്രൈഡ്നസ് വ്യക്തമാക്കി.

അതേസമയം, നൊബേൽ സമാധാന സമ്മാന പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ, യു.എസ് പ്രസിഡന്റിനെ തങ്ങൾ അതിനായി നാമനിർദേശം ചെയ്തിട്ടുണ്ടെന്നും ഇത്തവണ അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ‘എക്സി’ൽ കുറിച്ചിരുന്നു.

‘ദക്ഷിണേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രസിഡന്റ് ട്രംപ് ചരിത്രപരമായ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ പാകിസ്താനെയും ഇന്ത്യയെയും സംഘർഷത്തിന്റെ വക്കിൽ നിന്ന് തിരിച്ചുകൊണ്ടുവരാനും ഇന്നുവരെ നിലനിൽക്കുന്ന വെടിനിർത്തൽ ഉറപ്പാക്കാനും സഹായിച്ചു’ -ഷെരീഫ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story