ബംഗ്ലാദേശിൽ ഹിന്ദുകൾക്കെതിരെ ഒരു ആക്രമണവും നടന്നിട്ടില്ല; അതെല്ലാം ഇന്ത്യൻ മാധ്യമങ്ങളുടെ വ്യാജ വാർത്തകളാണ് -യൂനുസ്
text_fieldsധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ഒരു ആക്രമണവും നടന്നിട്ടില്ലെന്ന് സർക്കാറിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. അതെല്ലാം ഇന്ത്യൻ മാധ്യമങ്ങളുടെ വ്യാജ റിപ്പോർട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രത്യേകത വ്യാജ വാർത്തകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽക്കാർ തമ്മിൽ ഭൂമിയുടെ പേരിലും മറ്റ് ചില പ്രാദേശിക വിഷയങ്ങളുടെ പേരിലും തർക്കമുണ്ടാകാറുണ്ട്. ഈ സംഘർഷങ്ങൾക്ക് വർഗീയനിറം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വാർത്തകൾ വ്യാജമാണ്. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രതയോടെ പെരുമാറുന്നുണ്ടെന്ന് മുഹമ്മദ്‍യുനുസ് പറഞ്ഞു.
നേതാക്കൾ പുറത്തേക്കുള്ള വഴി തേടുന്നു; ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്
ധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിനുശേഷം സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേത്വത്തിൽ രൂപവത്കരിച്ച ഇടക്കാല സർക്കാറിലും ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇടക്കാല സർക്കാറിലെ നേതാക്കൾ സുരക്ഷിതമായി പുറത്തു കടക്കാനുള്ള വഴികൾ തേടുകയാണെന്ന നാഷനൽ സിറ്റിസൺ പാർട്ടി(എൻ.സി.പി)യുടെ അവകാശവാദങ്ങൾ മുതിർന്ന ഉപദേഷ്‍ടാവ് തള്ളിക്കളഞ്ഞു.
താൻ ഒരുതരത്തിലുള്ള പുറത്തുകടക്കലിനും ആഗ്രഹിക്കുന്നില്ലെന്നാണ് പരിസ്ഥി, കാലാവസ്ഥ വ്യതിയാന ഉപദേഷ്‍ടാവ് സയ്യിദ റിസ്‍വാന ഹസൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എൻ.സി.പി നേതാക്കൾ അവരുടെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട റിസ്‍വാന താൻ തന്റെ ശിഷ്ടകാലം ബംഗ്ലാദേശിൽ തന്നെ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. സർക്കാറിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ചില ഉപദേഷ്ടാക്കൾ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തുകയാണെന്ന് എൻ.സി.പി കൺവീനർ നാഹിദ് ഇസ്‍ലാം ആണ് അവകാശപ്പെട്ടത്.
പൊതുജനങ്ങൾക്ക് സേവനം ചെയ്യുന്നതിനേക്കാൾ ചില ഉപദേഷ്ടാക്കൾക്ക് മുഖ്യം അവരുടെ സ്വന്തം സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് ആരോപിച്ച നാഹിദ് വിദ്യാർഥി പ്രക്ഷോഭകാലത്ത് ഇവർ കാണിച്ച ആത്മാർഥതയേയും ചോദ്യം ചെയ്തു.
''അഡ്വൈസറി കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളെയും വിശ്വസിച്ചത് വലിയ തെറ്റായിപ്പോയി. അവരെ വിശ്വസിച്ച ഞങ്ങൾ വഞ്ചിതരായി. ഭൂരിഭാഗം ഉപദേഷ്ടാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുകയാണ്. സുരക്ഷിതമായി പുറത്തു കടക്കുക എന്നത് മാത്രമാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം''-നാഹിദ് പറഞ്ഞു.
എന്നാൽ ഉപദേഷ്ടാക്കളുടെയോ ഇവർ ചർച്ച നടത്തിയ രാഷ്ട്രീയ പാർട്ടികളുടെയോ പേരുകൾ പറയാൻ നാഹിദ് തയാറായില്ല. ഇതോടെയാണ് ബംഗ്ലാദേശ് ഇടക്കാല സർക്കാറിൽ ആഴത്തിലുള്ള ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്. അതേസമയം, ഉപദേഷ്ടാക്കൾക്ക് മുന്നിൽ തുറന്നിരിക്കുന്ന ഒരേയൊരു വഴി മരണമാണെന്ന മറ്റൊരു എൻ.സി.പി നേതാവ് സർജിസ് അസ്‍ലമിന്റെ വാദവും വിവാദങ്ങൾക്ക് ആക്കം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

