Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവുമായി ചേർന്ന് ഐക്യസർക്കാറില്ല: നിലപാട് കടുപ്പിച്ച് ഇസ്രായേൽ പ്രതിപക്ഷം

text_fields
bookmark_border
നെതന്യാഹുവുമായി ചേർന്ന് ഐക്യസർക്കാറില്ല: നിലപാട് കടുപ്പിച്ച് ഇസ്രായേൽ പ്രതിപക്ഷം
cancel

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചേർന്ന് ഐക്യസർക്കാർ രൂപീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. നെതന്യാഹുവിന്റെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്നും, ഇത് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ പ്രതിച്ഛായ തകർക്കുമെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതും ഡെമോക്രാറ്റുകൾ വിജയിച്ചതും ഇസ്രായേൽ രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുമെന്ന് ലാപിഡ് വിലയിരുത്തി. നെതന്യാഹുവിന് ശക്തമായ പിന്തുണ നൽകിയിരുന്ന ട്രംപിന്റെ ഈ തിരിച്ചടി നെതന്യാഹുവിനും വലിയ ആഘാതമാണ്.

ഇതിനുപുറമെ, നെതന്യാഹുവിന് അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കിടയിലും ഒരുവിഭാഗം റിപ്പബ്ലിക്കൻസിനുമിടയിലും ഉള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതായി മറ്റ് പ്രതിപക്ഷ നേതാക്കളായ യായിർ ഗോലാനും ഗിലാദ് കരിവും ആരോപിച്ചു. നെതന്യാഹുവിനെ മാറ്റിനിർത്തി പുതിയൊരു ‘മാറ്റത്തിന്റെ സർക്കാർ’ ഉടൻ അധികാരത്തിൽ വരണമെന്ന് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യായിർ ഗോലൻ ആവശ്യപ്പെട്ടു.

ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ നെതന്യാഹുവിന്റെ സഖ്യത്തിനായിരുന്നില്ല. 120 അംഗ പാർലമെന്റിൽ സർക്കാരുണ്ടാക്കാൻ 61 സീറ്റുകൾ വേണമെന്നിരിക്കെ, നെതന്യാഹുവിന് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ജൂത പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചിട്ടുണ്ട്.

പുതിയ സർക്കാർ രൂപീകരണത്തിനായി പ്രസിഡന്റ് ഐസക് ഹെർസോഗ് വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാകും അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുക. എന്നാൽ, നെതന്യാഹുവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാക്കൾ, ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No Unity Government with Netanyahu: Opposition Takes Firm Stand in Israel
Next Story