ഇസ്രായേലിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് യെർ ലാപിഡ്; യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന്
text_fieldsതെൽഅവീവ്: ഇസ്രായേലിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യെർ ലാപിഡ്. കുറ്റം പറഞ്ഞാൽ സന്തോഷിക്കുന്ന ഒരു സർക്കാർ ഉണ്ടെന്ന് സൈന്യത്തിന് അറിയാം. ദേശീയ തലത്തിൽ ദീർഘകാലമായി ഈ സാഹചര്യം തുടരാനാവില്ലെന്നും ലാപിഡ് ചൂണ്ടിക്കാട്ടി.
അതിനിടെ, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു. വെടിനിർത്തലിനെ കുറിച്ച് ബൈഡൻ ആവശ്യപ്പെട്ടില്ല. സ്വകാര്യ സംഭാഷണമാണ് നടന്നതെന്നും നെതന്യാഹു വ്യക്തമാക്കി.
യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ പോരാടും. രാജ്യാന്തര സമ്മർദത്തെ അവഗണിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8000ത്തോളം പേർ കുട്ടികളാണ്. 53,688 പേർക്ക് ഇതുവരെ പരിക്കേറ്റെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

