ഈ ബന്ധത്തിന് ഒരു ഭീഷണിയുമില്ല; ഇന്ത്യ-റഷ്യ ബന്ധം ദൃഢമെന്ന് യു.എന്നിൽ റഷ്യൻ വിദേശകാര്യമന്ത്രി
text_fieldsന്യൂയോർക്ക്: ഇന്ത്യ-റഷ്യ ബന്ധത്തിന് ഒരു ഭീഷണിയുമില്ലെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. യു.എൻ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു പ്രശ്നവുമില്ല. വാണിജ്യ പങ്കാളികളെ ഇന്ത്യ സ്വയം തെരഞ്ഞെടുക്കുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും സെർജി ലാവ്റോവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ദേശീയതാൽപര്യങ്ങൾക്ക് ഞങ്ങൾ പൂർണ പിന്തുണ നൽകും. നരേന്ദ്ര മോദിയുടെ വിദേശനയത്തിന് പ്രാധാന്യം നൽകുന്നതായിരിക്കും ഞങ്ങളുടേയും നയം. ഇന്ത്യയുമായി ഉന്നതതലങ്ങളിൽ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ലാവ്റോവ് പറഞ്ഞു. ഇന്ത്യയുമായി ഇപ്പോൾ വളരെ മികച്ച ബന്ധമാണുള്ളത്. പുടിനും മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ബന്ധം കൂടുതൽ ഊഷ്മളമാകാൻ കാരണമായെന്നുംഅദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിപുരാതനമായ സംസ്കാരം നിലനിൽക്കുന്ന രാജ്യം; ഭീഷണിക്ക് വഴങ്ങില്ല -റഷ്യൻ വിദേശകാര്യമന്ത്രി
മോസ്കോ: ഇന്ത്യക്കും ചൈനക്കും തീരുവ ഏർപ്പെടുത്തിയ യു.എസ് തീരുമാനത്തിനെതിരെ വിമർശനവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയും അന്ത്യശാസനങ്ങൾക്ക് മുന്നിൽ വഴങ്ങുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനാണ് യു.എസ് പറയുന്നത്. ഇതുമൂലം പുതിയ വിപണികൾ കണ്ടെത്താൻ രാജ്യങ്ങൾ നിർബന്ധിതരാകും. അതിന് കൂടുതൽ പണം നൽകേണ്ടി വരുമെന്നും സെർജി ലാവ്റോവ് പറഞ്ഞു.
ഇന്ത്യയും ചൈനയും അതിപുരാതനമായ സംസ്കാരങ്ങൾ നിലനിൽക്കുന രാജ്യങ്ങളാണ്. അവരോട് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി വിലപോകില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികൾ കണ്ടെത്താൻ ഇന്ത്യയും ചൈനയും നിർബന്ധിതരാകും. എങ്കിലും ഭീഷണിസ്വരത്തിലുള്ള യു.എസിന്റെ വാക്കുകൾ അവർ മുഖവിലക്കെടുക്കാൻ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

