എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്ന് റഷ്യ
text_fieldsമോസ്കോ: എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്ന് റഷ്യൻ വിദശകാര്യമന്ത്രാലയം. എണ്ണ ഇറക്കുമതിയിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണവ്യാപാരം ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്. അത് അന്താരാഷ്ട്ര ഊർജ വിപണികളിൽ സുസ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയുടേയും അവകാശവാദങ്ങളിൽ പുതുമയൊന്നുമില്ലെന്ന് റഷ്യൻ വിദശേകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പററഞ്ഞു. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ റഷ്യയെ പിന്തള്ളി ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ വിൽക്കുന്ന രാജ്യമായി സൗദി അറേബ്യ മാറിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾ ട്രംപ് തീരുവ ചുമത്തിയ ശേഷമാണ് ഈ മാറ്റം. പ്രതിദിനം 1.13 ദശലക്ഷം ബാരൽ എണ്ണയാണ് സൗദിയിൽനിന്ന് ഇറക്കുമതി ചെയ്തത്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കാണിത്. ഒരു വർഷത്തിന് ശേഷമാണ് സൗദിയിൽനിന്ന് പ്രതിദിനം വാങ്ങുന്ന എണ്ണയുടെ അളവ് പത്ത് ലക്ഷം ബാരൽ കടക്കുന്നത്. ഇതേകാലയളവിൽ റഷ്യയിൽനിന്ന് പ്രതിദിനം വാങ്ങിയ എണ്ണയുടെ അളവ് 1.09 ദശലക്ഷം ബാരലാണ്. ആഗോള നാവിക വ്യാപാര ഡാറ്റ ശേഖരിക്കുന്ന കെപ്ലർ കമ്പനിയാണ് ഈ കണക്ക് പുറത്തുവിട്ടത്.
ജനുവരിയിൽ ഇന്ത്യ പ്രതിദിനം 1.14 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇറാഖിൽനിന്ന് 1.03 ദശലക്ഷം ബാരലും സൗദിയിൽനിന്ന് 774,000 ബാരൽ എണ്ണയുമാണ് വാങ്ങിയത്. യു.എസുമായി വ്യാപാര കരാർ ഒപ്പിട്ടതിന് ശേഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ കാര്യമായ മാറ്റമുണ്ടാകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

