Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാവൽക്കാരില്ല;...

കാവൽക്കാരില്ല; ബൊളീവിയയിലെ ജയിൽ ഭരിക്കുന്നത് കുറ്റവാളികൾ

text_fields
bookmark_border
കാവൽക്കാരില്ല; ബൊളീവിയയിലെ ജയിൽ ഭരിക്കുന്നത് കുറ്റവാളികൾ
cancel

ബൊളീവിയ: കാവൽക്കാരില്ലാത്ത ബൊളീവിയയിലെ ജയിൽ ഭരിക്കുന്നത് കുറ്റവാളികൾ. ബൊളീവിയയിലെ ഏറ്റവും വലിയ തടവറയാണ് എൽ പെനൽ ഡി സാൻ പെഡ്രോ അഥവാ സാൻ പെഡ്രോ ജയിൽ. മറ്റ് ജയിലുകളിൽ നിന്നും വ്യത്യസ്തമായി സാൻ പെഡ്രോയിലെ തടവുകാർക്ക് അവരുടെ കമ്മ്യൂണിറ്റിയിൽ ജോലിയുണ്ട്. അവർക്ക് താമസസ്ഥലം വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യാം. പലപ്പോഴും അവരുടെ കുടുംബത്തോടൊപ്പം താമസിക്കാം.

ജയിൽ ഭരിക്കുന്നത് കുറ്റവാളികളാണ്. ജയിലിനുള്ളിൽ കാവൽക്കാരില്ല. നിലവിൽ മൂവായിരത്തോളം തടവുകാരാണ് ജയിലിൽ കഴിയുന്നത്. സാൻ പെഡ്രോയിൽ തടവുകാരുടെ ഒരു കൗൺസിൽ തന്നെ ഉണ്ട്. അവർ നിയമങ്ങൾ ഉണ്ടാക്കുകയും ശിക്ഷ തീരുമാനിക്കുകയും ചെയ്യുന്നു.

ചില കേസുകളിൽ സാൻ പെഡ്രോയിലെ തടവുകാരുടെ കുടുംബം ജയിലിനുള്ളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു. കാരണം ഭാര്യമാരും കുട്ടികളും പുറത്തുള്ളതിനേക്കാൾ ജയിലിനുള്ളിൽ സുരക്ഷിതരാണെന്ന് അഭ്യൂഹമുണ്ട്. ബലാത്സംഗം ചെയ്യുന്നവർക്കും കുട്ടികളെ പീഡിപ്പിക്കുന്നവർക്കും ഏറ്റവും സാധാരണമായ ശിക്ഷ ചാട്ടവാറാണ്.

'റസ്റ്റി യങ്' എന്ന എഴുത്തുകാരൻ ഒരിക്കൽ സാൻ പെഡ്രോ ജയിലിലേക്ക് കൈക്കൂലി നൽകി 4 മാസം അവിടെ താമസിച്ചിരുന്നു. 'മാർച്ചിംഗ് പൗഡർ' എന്ന തന്റെ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ വേളയിലായിരുന്നു മുമ്പ് ആയിരുന്നു. ഈ പുസ്തകം ജയിലിനുള്ളിലെ മയക്കുമരുന്ന് കടത്തിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഒന്നായിരുന്നു.

ഒരു ലൈംഗിക കുറ്റവാളി ജയിലിൽ എത്തുമ്പോൾ കുറ്റവാളിയെ സ്വീകരിക്കാനും ഇടനാഴികളിലൂടെ അകമ്പടി സേവിക്കാനും ജനക്കൂട്ടം അവിടെ ഒത്തുകൂടുമെന്നും കുറ്റവാളിയെ വൈദ്യുതാഘാതം ഏൽപ്പിക്കുകയോ കുത്തുകയോ തല്ലുകയോ ചെയ്യുമെന്നും റസ്റ്റി യംഗ് തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ജയിലിൽ ഒരു നീന്തൽക്കുളവും ഉണ്ട്. അത് വിവിധ വധശിക്ഷകൾക്കായി ഉപയോഗിക്കുന്നു.

സാൻ പെഡ്രോ പുറത്ത് നിന്ന് മറ്റേതൊരു ജയിലിനെയും പോലെ കാണപ്പെടുന്ന ഒന്നാണെങ്കിലും ഉള്ളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. ഇതിനുള്ളിൽ ബാർബർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പള്ളികൾ, ക്ലാസുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ എന്നിവയും ഉണ്ട്. ഒരു തടവുകാരന് മുറി ലഭിച്ചില്ലെങ്കിൽ തണുപ്പ് കാരണം അയാൾ മരിക്കാനിടയുണ്ട്. തടവുകാർക്ക് അവരുടെ സെല്ലുകൾ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയും. അവർക്ക് 0 മുതൽ 5.5 നക്ഷത്രങ്ങൾ വരെ റേറ്റിംഗ് നൽകും. ഏറ്റവും അതിശയകരമായ മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ സെല്ലിന്റെ ജനാലകളിൽ ലോഹക്കമ്പികളോ കാവൽക്കാരോ ഇല്ല എന്നതാണ്. കൂടാതെ തടവുകാർ അവരുടെ സെല്ലുകളിൽ സൗജന്യമായി താമസിക്കുന്നില്ല. ജയിലിനുള്ളിൽ മരപ്പണി, വസ്ത്രങ്ങൾ കഴുകൽ, ബൂട്ട് പോളിഷിംഗ് തുടങ്ങി വിവിധ ജോലികൾ ചെയ്താണ് അവർ സെല്ലുകൾക്ക് പണം നൽകേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bolivia Prison
News Summary - No guards; Prisons in Bolivia are run by criminals
Next Story