Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right9/11...

9/11 ഭീകരാക്രമണത്തി​െൻറ അന്വേഷണ രേഖകൾ പുറത്തുവിട്ട്​ എഫ്​.ബി.​െഎ

text_fields
bookmark_border
9/11 ഭീകരാക്രമണത്തി​െൻറ അന്വേഷണ രേഖകൾ പുറത്തുവിട്ട്​ എഫ്​.ബി.​െഎ
cancel

വാഷിങ്​ടൺ: 2001 സെപ്​റ്റംബർ 11ലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ രേഖകൾ പരസ്യപ്പെടുത്തി എഫ്​.ബി.ഐ. ആക്രമണത്തിന്​ സൗദി സർക്കാർ ധനസഹായം നൽകിയതിന്​ തെളവുകളില്ലെന്ന്​ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

വിമാനങ്ങൾ റാഞ്ചിയവർക്ക്​ യു.എസിലെ സൗദി അസോസിയേറ്റ്​സുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ രേഖയിൽ വിവരിക്കുന്നുണ്ടെങ്കിലും സൗദി സർക്കാർ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നതിന്​ തെളിവുകളില്ല. ശനിയാഴ്​ചയാണ്​ എഫ്​.ബി.ഐ 16 പേജ്​ വരുന്ന അന്വേഷണരേഖകൾ പുറത്തുവിട്ടത്​.

അന്വേഷണരേഖകൾ പരസ്യപ്പെടുത്തിയ യു.എസ്​ തീരുമാനം സൗദി സ്വാഗതം ചെയ്​തു. ആക്രമണത്തിലെ പ്രതികൾക്ക്​ സഹായം നൽകിയെന്ന വാദം തെറ്റാണെന്ന്​ തെളിയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സൗദി അധികൃതർ പറഞ്ഞു.

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ നിർദേശപ്രകാരമാണ്​ എഫ്​.ബി.ഐ അന്വേഷണ രേഖകൾ പുറത്തുവിട്ടത്​. എഫ്​.ബി.ഐയുടെ അന്വേഷണത്തിന്​ സഹായിച്ച രഹസ്യരേഖകൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല.

ഭീകരാക്രമണം നടത്തിയ 19ൽ15 പേരും സൗദി പൗരന്മാരായിരുന്നു. കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിനും സൗദിയിലെ പ്രമുഖ കുടുംബാംഗമാണ്​.

അൽഖാഇദ ഭീകരരെ സൗദി സർക്കാറിലെ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന്​ തെളിയിക്കുന്ന രേഖകൾ മറച്ചുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം സൗദി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fbi9/11 Attack
News Summary - No evidence that Saudi govt funded 9/11 attackers: FBI releases declassified record
Next Story