'എ.ടി.എമ്മിൽ പണമില്ല, സാധനങ്ങൾ തീർന്നു...
text_fields'എ.ടി.എമ്മുകളിൽ പണമില്ല, സൂപ്പർ മാർക്കറ്റുകളും കാലിയായി. ഫോൺ ബന്ധവും വൈദ്യുതിയും എപ്പോൾ നഷ്ടപ്പെടുമെന്ന് അറിയില്ല. രക്ഷപ്പെടുത്താൻ ആരെങ്കിലുമെത്തുമെന്ന് പ്രതീക്ഷിക്കുകയാണ്'' -തൃശൂർ വടക്കാഞ്ചേരി സ്വദേശിനി ലിയാനയാണ് യുക്രെയിനിൽ താനും കൂടെയുള്ളവരും അനുഭവിക്കുന്ന സാഹചര്യം മൊബൈൽ ഫോണിൽ വിശദീകരിച്ചത്.
യുക്രെയിനിൽ വ്യോമാക്രമണം നടന്ന കിയവിൽനിന്ന് 10 മണിക്കൂർ യാത്ര ചെയ്ത് എത്തുന്ന ദപ്രോഷ സംസ്ഥാനത്ത് ദപ്രോഷ സ്റ്റേറ്റ് മെഡി. യൂനിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് ലിയാന. 27ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വിമാനത്താവളങ്ങൾ അടച്ചതോടെ ആശങ്കയിലാണ് ഞങ്ങൾ. എംബസി ആറ് തവണ നോട്ടീസ് നൽകിയിരുന്നു. കിട്ടാവുന്ന വിമാനത്തിന് ശ്രമിച്ചെങ്കിലും റദ്ദായി.
വന്ദേഭാരത് വിമാനത്തിന് ശ്രമിച്ചതും വിഫലമായി. വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തോളം രൂപ വരുന്നുണ്ട്. പുലർച്ച രണ്ടരക്കാണ് ഉറങ്ങാൻ കിടന്നത്. അേഞ്ചാടെ സ്ഫോടന വിവരം അറിഞ്ഞു. എ.ടി.എമ്മിൽ കയറിയ ലിയാനക്കും കൂടെയുണ്ടായിരുന്ന വിദ്യാർഥികൾക്കും പണം ലഭിച്ചില്ല.
തങ്ങൾ പോകാറുള്ള സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ കഴിഞ്ഞതായി അറിയിച്ചു. എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇനി ഫോണും കറൻറുമെല്ലാം എപ്പോൾ കട്ടാവുമെന്ന് അറിയില്ല. രക്ഷപ്പെടുത്താൻ എത്തുമെന്ന് പ്രതീക്ഷിച്ച് നിൽക്കുകയാണ്. എത്രനാൾ നിൽക്കാനാവുമെന്ന് അറിയില്ലെന്നും ലിയാന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

