Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഹിയോ സ്​റ്റേറ്റ്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വശംജനായി നീരജ്​ ആൻറണി

text_fields
bookmark_border
ഒഹിയോ സ്​റ്റേറ്റ്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വശംജനായി നീരജ്​ ആൻറണി
cancel

വാഷിങ്​ടൺ​: ഓഹിയോ സ്​റ്റേറ്റ്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്ക​പ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായി നീരജ്​ ആൻറണി. റിപ്പബ്ലിക്കൻ സ്​ഥാനാർഥിയായാണ്​ 29കാരനായ നീരജ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

നിലവിൽ സ്​റ്റേറ്റ്​ പ്രതിനിധിയായിരുന്ന ആൻറണി ഡൊമാക്രാറ്റിക്​ സ്​ഥാനാർഥിയായിരുന്ന മാർക്ക്​ ഫോഗലിനെ തോൽപിച്ചാണ്​ സെനറ്റി​ലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ഇതുവരെ ഒരു ഇന്ത്യൻ വംശജനും ഒഹിയോയിൽ നിന്നും സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടില്ല.

'എന്നെ വിശ്വാസത്തിലെടുത്ത ജനങ്ങൾക്ക്​ നന്ദി. എ​െൻറ മാതാപിതാക്കളും മുത്തച്ഛന്മാരും ഇന്ത്യയിൽ താമസിച്ചവരായിരുന്നു. ഇന്ത്യൻ അമേരിക്കക്കാരുടെ വലിയൊരു പിന്തുണ എനിക്കുണ്ടായിരുന്നു. അമേരിക്കയുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും ഞാൻ മുന്നിലുണ്ടാവും. '' - ​അദ്ദേഹം പറഞ്ഞു.

ചെറു പ്രായത്തിൽ തന്നെ രാഷ്​​ട്രീയത്തിൽ പ്രവേശിച്ച നീരജ്​, 23ാം വയസിൽ ഒഹിയോ ഹൗസ്​ ഓഫ്​ റപ്രസെൻറീറ്റീവിലേക്ക്​​ തെര​ഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിർമാതാവായി അദ്ദേഹം മാറുകയും ചെയ്​തു.

1987ലാണ്​ നീരജി​െൻറ മാതാപിതാക്കൾ അമേരിക്കയിലേക്ക്​ കുടിയേറുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Niraj Antani: An Indian American law student comes up trumps in the US mid-term elections
Next Story