ഇസ്രായേൽ ആക്രമണങ്ങളിൽ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യു.എൻ
text_fieldsഗസ്സ: ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യു.എൻ ഏജൻസി. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള ഏജൻസിയാണ് ജീവനക്കാരുടെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ശനിയാഴ്ച തുടങ്ങിയ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങളാണ് യു.എൻ ഏജൻസി പുറത്ത് വിട്ടത്.
സംഘർഷത്തിന്റെ സമയത്തും പൗരൻമാരെ സംരക്ഷിക്കുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എന്നാൽ, യുദ്ധത്തിന്റെ നിയമങ്ങൾ അനുസരിച്ച് വേണം പൗരൻമാർക്ക് സംരക്ഷണം നൽകാനെന്ന് യു.എൻ ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻ ജൂലിയറ്റ് ടോമ പറഞ്ഞു. എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
അതേസമയം, തങ്ങളുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണമുണ്ടായെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. വടക്കൻ ഗസ്സയിലാണ് റെഡ് ക്രെസന്റിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും റെഡ് ക്രെസന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

