Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2022 5:27 PM GMT Updated On
date_range 1 Dec 2022 5:27 PM GMTപാക് കൽക്കരി ഖനിയിൽ സ്‌ഫോടനം: ഒമ്പതു മരണം
text_fieldsപെഷാവർ: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു തൊഴിലാളികൾ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. ഒറക്‌സായി ഗോത്രവർഗ ജില്ലയിലുള്ള ഡോളി കൽക്കരി ഖനിയിൽ ബുധനാഴ്ചയാണ് സംഭവം.
ഈ സമയം 13 തൊഴിലാളികളുണ്ടായിരുന്നതായും വാതകത്തിന് തീപിടിച്ചാണ് സ്‌ഫോടനമെന്നും ജില്ല പൊലീസ് ഓഫിസർ നസീർ ഖാൻ പറഞ്ഞു. ഗുരുതര പരിക്കേറ്റ നാലു തൊഴിലാളികളെ കെ.ഡി.എ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
Next Story