Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൈജീരിയയി​ൽ ​സൈനിക വിമാനം തകർന്നുവീണ് 32 മരണം; മൃതദേഹഭാഗങ്ങളും വിമാനാവശിഷ്‍ടങ്ങളും കണ്ടെത്തി

text_fields
bookmark_border
Nigeria Military Plane Crash
cancel

അബൂജ: നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് ബോല ടിനുബു അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ നൈജീരിയൻ വ്യോമസേനക്ക് പ്രസിഡന്റ് നിർദേശം നൽകുകയും ചെയ്തു.

തിങ്കളാഴ്ച ബെനിൻ സിറ്റിയിൽനിന്ന് ലാഗോസിലേക്ക് പറന്ന നൈജീരിയൻ എയർഫോഴ്സിന്റെ എ.ടി.ആർ 42 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ പതിവ് പറക്കലിനിടെ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ എയർ ട്രാഫിക് കൺട്രോളറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് നാവിക​താളത്തിന് സമീപമുള്ള ഇഗ്ബോകോഡയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കെയാമോ അറിയിച്ചു.

ചതുപ്പും വെള്ളക്കെട്ടുമുള്ള പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിന്റെ ഭാഗങ്ങളും യാത്രക്കാരുടെ വസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെയുള്ളവ ചിതറിക്കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ചില മനുഷ്യാവശിഷ്ടങ്ങൾ വെള്ളത്തിൽനിന്നും കണ്ടെത്തിയതായി ദൃക്സാക്ഷികൾ അറിയിച്ചു. അപകടസമയത്ത് കനത്ത മഴയും പ്രദേശത്ത് വെള്ളക്കെട്ടും ഉണ്ടായിരുന്നതായും അവർ പറഞ്ഞു.

എ.ടി.ആർ 42 വിഭാഗത്തിൽപ്പെട്ട ഈ വിമാനം നൈജീരിയൻ സൈന്യം ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങൾക്കും സൈനികരെയും സാധനസാമഗ്രികളെയും കൊണ്ടുപോകുന്നതിനും ഉപയോഗിച്ചുവരുന്നതാണ്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 32 killed in Nigerian military plane crash locals find body parts clothes
Next Story