അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാൻ നികരാഗ്വ; ക്യൂബൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കി
text_fieldsമെക്സികോ സിറ്റി: അമേരിക്കയിലേക്കുള്ള ക്യൂബൻ കുടിയേറ്റക്കാരുടെ പ്രധാന യാത്രാമാർഗം അടച്ച് നികരാഗ്വ സർക്കാർ. ക്യൂബൻ പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ് നികരാഗ്വ റദ്ദാക്കിയത്. ട്രംപ് ഭരണകൂടം ക്യൂബക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അമേരിക്കയിലേക്കുള്ള യാത്രയിൽ ക്യൂബക്കാർ പ്രധാന ഇടത്താവളമായാണ് നികരാഗ്വയെ ഉപയോഗിക്കുന്നത്. വർഷങ്ങളായി ക്യൂബൻ കുടിയേറ്റക്കാർ വിമാനത്തിൽ നികരാഗ്വയിൽ എത്തുകയും അവിടെനിന്ന് ഇടനിലക്കാരുടെ സഹായത്തോടെ മെക്സികോ വഴി യു.എസ് അതിർത്തിയിൽ എത്തുകയുമാണ് പതിവ്.
നേരത്തേ, അമേരിക്കയുമായുള്ള രാഷ്ട്രീയ ഭിന്നതയെത്തുടർന്ന് കുടിയേറ്റത്തെ ഒരു ആയുധമായി ഉപയോഗിക്കാനാണ് നികരാഗ്വ ക്യൂബക്കാർക്കും ഹെയ്തിക്കാർക്കും അതിർത്തി തുറന്നുകൊടുത്തത്.
എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുമേൽ ട്രംപ് സർക്കാർ ചെലുത്തുന്ന കടുത്ത സമ്മർദമാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

