Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനെതിരെ വൻ ആക്രമണം മാറ്റിവെച്ചത് ഗൾഫ് രാജ്യങ്ങൾ അഭ്യർഥിച്ചതിനാലെന്ന് ട്രംപ്

text_fields
bookmark_border
ഇറാനെതിരെ വൻ ആക്രമണം മാറ്റിവെച്ചത് ഗൾഫ് രാജ്യങ്ങൾ അഭ്യർഥിച്ചതിനാലെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ഗൾഫ് സഖ്യകക്ഷികളുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരെയുള്ള വൻ ആക്രമണങ്ങൾ മാറ്റിവെച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ സ്റ്റീഫൻ എ സ്മിത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

മൂന്ന് ദിവസത്തിനകം ഇറാന്റെ ഊർജ്ജ മേഖലയെയും പാലങ്ങളെയും നിർമ്മാണ ശാലകളെയും പൂർണ്ണമായും തകർക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തെഹ്‌റാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. യുദ്ധത്തെ തുടർന്നുണ്ടായ പെട്രോൾ വില വർദ്ധനവ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് അംഗീകരിച്ചു.

ഇറാനെതിരെയുള്ള വൻതോതിലുള്ള ആക്രമണങ്ങൾ തൽക്കാലം നിർത്തിവെക്കാൻ സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ തന്നോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെങ്കിലും പ്രാദേശിക സഖ്യകക്ഷികളുടെ അഭ്യർത്ഥന മാനിച്ചാണ് നിലവിലെ സാമ്പത്തിക-സൈനിക സമ്മർദ്ദം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു."നിലവിലെ സാഹചര്യം കുറച്ചുകാലത്തേക്ക് ഇങ്ങനെ തന്നെ തുടരാൻ അനുവദിക്കണമെന്ന് സൗദി അറേബ്യ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്," ട്രംപ് പറഞ്ഞു. ഖത്തർ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും നിലവിലെ രീതി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അതിനോട് ഞാൻ യോജിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല," ട്രംപ് കൂട്ടിച്ചേർത്തു.

ഈ അഭ്യർത്ഥനകൾ ഇല്ലായിരുന്നെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമായിരുന്നോ എന്ന ചോദ്യത്തിന് 'അതെ, നടത്തുമായിരുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെയും പാലങ്ങളെയും വൻ ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്തിയിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. "ഒരു ദിവസം കൊണ്ട് അവരുടെ ഊർജ്ജ മേഖല ഇല്ലാതാകും. ഒരു ദിവസം കൊണ്ട് അവരുടെ പാലങ്ങൾ ഇല്ലാതാകും. ഒരു ദിവസം കൊണ്ട് അവരുടെ നിർമ്മാണ ശേഷിയും ഇല്ലാതാകും. എനിക്ക് അതിന് വെറും മൂന്ന് ദിവസം മതി," അദ്ദേഹം പറഞ്ഞു. യുദ്ധത്തെ തുടർന്നുണ്ടായ പെട്രോൾ വില വർദ്ധനവ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് സമ്മതിച്ച ട്രംപ്, എന്നാൽ ഇറാനെ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു.എന്നാൽ ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല എന്ന് ട്രംപ് ആവർത്തിച്ച് വാദിച്ചു. ഇറാൻ യുദ്ധം, ഇറക്കുമതി തീരുവകൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയാണോ റിപ്പബ്ലിക്കൻ പരാജയത്തിന് കാരണമായതെന്ന് സ്മിത്ത് ചോദിച്ചപ്പോൾ, ഒന്നിലധികം കാരണങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് ട്രംപ് സമ്മതിച്ചു. "രണ്ടും കാരണമായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്," അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെച്ചൊല്ലി ഭരണകൂടത്തിനുള്ളിൽ നിലനിൽക്കുന്ന വലിയ ഭിന്നതകൾക്കിടയിലാണ് ഈ പരാമർശങ്ങൾ വരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിരാശാജനകമായ തിരഞ്ഞെടുപ്പ് പ്രകടനത്തെ ഇറാൻ സംഘർഷവുമായി ബന്ധിപ്പിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, തെഹ്‌റാനുമായി വീണ്ടും നയതന്ത്ര ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. സംഘർഷവുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ നീട്ടാൻ യുഎൻ രക്ഷാസമിതി ഏകകണ്ഠമായി വോട്ട് ചെയ്തതിന് പിന്നാലെയാണ് ആക്രമണം. റിയാദിനും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയ്ക്കും മുകളിലൂടെ എത്തിയ നിരവധി ഡ്രോണുകൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷൻ, യാൻബുവിലെ എണ്ണ ശുദ്ധീകരണ ശാല, യെമൻ അതിർത്തിക്ക് സമീപമുള്ള സൈനിക കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി അവകാശപ്പെട്ടു. അതേസമയം സൗദി-ഹൂതി ആക്രമണങ്ങളും മേഖലയിലെ സംഘർഷവും ലഘൂകരിക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ചൈനയുടെ പശ്ചിമേഷ്യൻ പ്രതിനിധി ഷായ് ജുനുമായി ചർച്ച നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump says Gulf allies urged pause in Iran
Next Story