Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹാറയിൽ നിന്നും അപൂർവ ഫോസിലുകൾ കണ്ടെത്തി; ഡ്രാഗണുകളെക്കാൾ വലുപ്പമുള്ള ദിനോസറുകളെന്ന് നിഗമനം

text_fields
bookmark_border
സഹാറയിൽ നിന്നും അപൂർവ ഫോസിലുകൾ കണ്ടെത്തി; ഡ്രാഗണുകളെക്കാൾ വലുപ്പമുള്ള ദിനോസറുകളെന്ന് നിഗമനം
cancel
camera_alt

സ്പൈനോസോറസ് മിറാബിലിസ്

ആഫ്രിക്കയിലെ നൈഗറിൽ സ്ഥിതിചെയ്യുന്ന സഹാറ മരുഭൂമിയിൽ നിന്നും 140 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തി. ചതുപ്പുനിലങ്ങളിൽ ജീവിച്ചിരുന്ന മത്സ്യങ്ങളെ ഭക്ഷണമാക്കുന്ന ഒരിനം സ്പൈനോസോറസ് ദിനോസറുകളാണിവ.'സ്പൈനോസോറസ് മിറാബിലിസ്' എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ഇനത്തെ ചിക്കാഗോ സർവ്വകലാശാലയിലെ പ്രൊഫസർ പോൾ സെറെനോയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നൂറ് വർഷത്തിനിടെ കണ്ടെത്തപ്പെടുന്ന ആദ്യത്തെ പുതിയ സ്പൈനോസോറിഡ് വർഗ്ഗമാണിത്.

തലയോട്ടിയിൽ നിന്ന് നീണ്ടുനിൽക്കുന്ന കൊമ്പുള്ള ഇവക്ക് ഒരു സ്കൂൾ ബസിനോളം നീളമുണ്ട്. ഇവയുടെ കൊമ്പിന് ഏകദേശം 50 സെന്റിമീറ്ററോളം ഉയരമുണ്ട്. ഒരു വലിയ ആഫ്രിക്കൻ ആനയുടേതിന് സമാനമായി 5 മുതൽ 7 ടൺ വരെയായിരുന്നു ഇവയുടെ ഭാരമെന്നാണ് ഗവേഷകർ പറയുന്നത്. ഷിക്കാഗോ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റുകളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് നൈജറിൽ നിന്ന് ഫോസിൽ കണ്ടെത്തിയത്. കണ്ടെത്തലിന്റെ വിശദാംശങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മീൻപിടുത്തത്തിൽ അസാമാന്യ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ജീവികളായിരുന്നു ഇവയെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വായയിൽ കൊളുത്തുപോലെയുള്ള പല്ലുകളും മുതുകത്ത് കപ്പൽപായ പോലെ വലിയൊരു ഭാഗവും ഇവക്കുണ്ടായിരുന്നു. വെള്ളത്തിനടിയിലുള്ള ഇരകളെ പിടികൂടാൻ സഹായിക്കുന്ന തരത്തിലായിരുന്നു ഇവയുടെ ശരീരഘടന. ഏകദേശം 9.5 കോടി വർഷങ്ങൾക്കും 10 കോടി വർഷങ്ങൾക്കും ഇടയിലുള്ള കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.

ഏകദേശം 9.5 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ, കരയിലും വെള്ളത്തിലും ഒരുപോലെ ആധിപത്യം പുലർത്തിയിരുന്നുവെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. കടൽതീരത്ത് നിന്നും ഏകദേശം 620 മൈൽ ഉള്ളിലായി നദികൾ നിറഞ്ഞ വനപ്രദേശങ്ങളിലായിരുന്നു ഇവയുടെ താമസമെന്നാണ് ഗവേഷകരുടെ വാദം.

ആധുനിക കാലത്തെ ഹെറോൺ അഥവാ കൊക്ക് പക്ഷികളെപ്പോലെ വെള്ളത്തിൽ ഇറങ്ങിനിന്ന് മീനുകളെ പിടിക്കുകയായിരുന്നു ഇവയുടെ രീതി. രണ്ട് മീറ്ററോളം ആഴമുള്ള വെള്ളത്തിൽ തന്റെ ഉറച്ച കാലുകളുമായി ഇവക്ക് അനായാസം ഇറങ്ങിച്ചെന്ന് മീനുകളെ പിടിക്കാൻ കഴിഞ്ഞിരുന്നുവെന്ന് പ്രൊഫസർ പോൾ സെറെനോ വ്യക്തമാക്കുന്നു. ദിനോസറുകളുടെ പരിണാമത്തെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള പുതിയ അറിവുകളിലേക്ക് വാതിൽ തുറക്കുന്നതാണ് സ്പൈനോസോറസ് മിറാബിലിസിന്റെ ഈ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Newly discovered dinosaur species was a fish-eater with a huge horn
Next Story