Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ജസ്​റ്റീസ്​ ​ഫോർ...

'ജസ്​റ്റീസ്​ ​ഫോർ മനീഷ വാത്​മീകി'; പ്രതിഷേധവുമായി ന്യുസിലാൻഡിലെ കൂട്ടായ്​മയും

text_fields
bookmark_border
ജസ്​റ്റീസ്​ ​ഫോർ മനീഷ വാത്​മീകി; പ്രതിഷേധവുമായി ന്യുസിലാൻഡിലെ കൂട്ടായ്​മയും
cancel

വെല്ലിങ്​ടൻ: ഹാഥറസ്​ പെൺകുട്ടിയുടെ നീതിക്കായി ന്യുസിലൻഡിലും പ്രതിഷേധം. ഇന്ത്യൻ അസോസിയേഷൻ ഒാഫ്​ മൈനോരിറ്റീസ്​, ന്യൂസിലാൻഡേഴ്​സ്​ യുനൈറ്റഡ്​ ടു സേവ്​ ഇന്ത്യൻ കോൺസ്​റ്റിട്യുഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്​. വെല്ലിങ്​ടണിലെ ഇന്ത്യൻ എമ്പസിക്കുമുന്നിൽ പ്ലക്കാർഡ​​ുകളുമായി നിരവധിപേരാണ്​ അണിനിരന്നത്​.


പ്രതിഷേധക്കാർ ജാതിവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. പ്രതിഷേധക്കാരിൽ കുട്ടികളും ഉണ്ടായിരുന്നു. വെല്ലിങ്​ടനെ കൂടാതെ ഒാക്​ലൻഡിലും പാർമേഴ്​സൻ നോർതിലും കൂട്ടായ്​മകൾ സംഘടിപ്പിച്ചു. ന്യുസിലാൻഡിലുടനീളം ഇത്തരം പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. നേരത്തെ പൗരത്വ പ്രക്ഷോഭ സമയത്തും ന്യൂസിലൻഡിൽ ഇവരുടെ നേതൃത്വത്തിൽ ​െഎക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന്​ ന്യൂസിലൻഡിലേക്ക്​ കുടിയേറിയവരും തദ്ദേശീയരും ചേർന്നാണ്​ കൂട്ടായ്​മ​ രൂപീകരിച്ചിരിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealandhathras rapeHathras case#DalitLivesMatter
Next Story