Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്​

text_fields
bookmark_border
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്​
cancel

വെല്ലിങ്​ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്​. പ്രധാനമന്ത്രി ജസീന്ത ആർഡേനാണ്​ വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്​.

ഏപ്രിൽ 11 മുതലാണ്​ യാത്രവിലക്ക്​ നിലവിൽ വരിക. ഏപ്രിൽ 28 വരെ വിലക്ക്​ തുടരുകയും ചെയ്യും. ന്യൂസിലാൻഡ്​ പൗരൻമാർക്കും വിലക്ക്​ ബാധകമാവും. താൽക്കാലികമാണ്​ വിലക്കെന്നും ജസീന്ത ആർഡേൻ വ്യക്​തമാക്കിയിട്ടുണ്ട്​.

ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെയാണ്​ ന്യൂസിലാൻഡ്​ യാത്ര വിലക്ക്​ ഏർപ്പെടുത്തിയത്​. ഒരു ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത്​​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJacinda Ardern
News Summary - New Zealand PM Suspends Entry Of Travellers From India Amid Covid Surge
Next Story