Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാർ ഡിക്കിയിൽ...

കാർ ഡിക്കിയിൽ കെ.എഫ്​.സി 'കള്ളക്കടത്ത്'; രണ്ട്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
KFC smuggling
cancel

ഓക്​ലൻഡ്​: ഫാസ്റ്റ്​ ഫുഡ്​ ശൃംഖലയായ കെന്‍റക്കി ഫ്രൈഡ്​ ചിക്കന്​ ലോകത്തെമ്പാടും ആരാധകരുണ്ട്​. അവരുടെ ട്രേഡ്​മാർക്ക്​ ഫ്രൈഡ്​ ചിക്കനോ ചിക്കൻ വിങ്​സോ കഴിക്കാനായി ഭക്ഷണപ്രേമികൾ ഏത്ര ദൂരം വരെയും സഞ്ചരിക്കും. എന്നാൽ ലോക്​ഡൗണിനിടെ ഇഷ്​ടഭക്ഷണം കഴിക്കാൻ കള്ളക്കടത്ത്​ നടത്തേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച്​ ചിന്തിച്ചിട്ടുണ്ട​ാ?. എന്നാൽ അങ്ങനെ സംഭവിച്ചു.

ലോക്​ഡൗൺ മൂലം റസ്റ്ററന്‍റുകൾ അടച്ചുപുട്ടിയ ഓക്​ലൻഡിലേക്ക്​ കാറിന്‍റെ ഡിക്കിയിൽ നി​റയെ കെ.എഫ്​.സി വിഭവങ്ങൾ പാഴ്​സലാക്കി കടത്താൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിലായി.

കോവിഡിനെ തുടർന്ന്​ ലെവൽ 4 ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഓക്​ലൻഡിൽ ഭക്ഷണം പാഴ്​സലായി പോലും നൽകുന്നില്ല. കോവിഡ്​ ഡെൽറ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിൽ ഓക്​ലൻഡ്​ നിവാസികൾ വീട്ടിലിരിക്കണമെന്നാണ്​ അധികാരികൾ കർശനമായി നിർദേശിച്ചിരിക്കുന്നത.്​



അവശ്യസേവനങ്ങൾ മാത്രമാണ്​ ഇവിടെ അനുവദിച്ചിരിക്കുന്നത്​. രാജ്യത്തെ മറ്റിടങ്ങളിൽ ലെവൽ രണ്ട്​ ലോക്​ഡൗണാണ്​. അവിടങ്ങളിൽ റെസ്റ്ററന്‍റ്​, കഫേ, ബാർ, നൈറ്റ്​ക്ലബുകൾ എന്നിവ തുറക്കാം. ഓക്​ലൻഡിന്‍റെ പ്രാന്തപ്രദേശത്ത്​ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ സംഘമാണ്​ സംശയാസ്​പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്​.

പൊലീസിനെ കണ്ടയുടൻ കാർ യു-ടേൺ എടുത്ത്​ വേഗത്തിൽ ഓടിച്ചുപോയി. കാർ പിന്തുടർന്ന്​ പിടിച്ച പൊലീസ്​ ഡിക്കി നിറയെ പാഴ്​സലായി വാങ്ങിയ കെ.എഫ്​.സി പാക്കറ്റുകൾ കണ്ടെത്തി. മൂന്ന്​ ബക്കറ്റ്​ ചിക്കൻ, 10 കപ്പ്​ കോർസ്ലോ, വലിയ പാക്കറ്റിൽ ഫ്രൈസ്​, നാല്​ വലിയ ബാഗുകളിൽ കെ.എഫ്​.സിയുടെ മറ്റ്​ വിഭവങ്ങൾ എന്നിവയാണ്​ കാറിന്‍റെ ഡിക്കിയിൽ നിന്ന്​ പിടികൂടിയത്​. ഇവരു​ടെ കൈവശം 70000 ഡോളറും ഉണ്ടായിരുന്നു.

23, 30 വയസ്​ പ്രായമായ യുവാക്കളാണ്​ ഹാമിൽട്ടണിൽ നിന്ന്​ ഓക്​ലൻഡിലേക്ക്​ കെ.എഫ്​.സി കള്ളക്കടത്ത്​ നടത്തിയതെന്ന്​ ​പൊലീസ്​ പറഞ്ഞു. കോവിഡ്​ നിയമം ലംഘിച്ച യുവാക്കൾക്ക്​ ആറ്​ മാസം തടവോ അല്ലെങ്കിൽ 2,800 ഡോളർ പിഴയോ ലഭിച്ചേക്കും. ചൊവ്വാഴ്ച ഓക്​ലൻഡ്​ ലെവൽ മൂന്നിലേക്ക്​ മാറും. ഈ ഘട്ടത്തിൽ സൂളിലേക്കോ ജോലിക്കോ പോകാനുള്ള യാത്രകൾ അനുവാദമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandsmugglingKFC
News Summary - New Zealand Pair arrested while trying to smuggle car trunk 'full of KFC'
Next Story