Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലാൻറിലെ പള്ളിയിൽ...

ന്യൂസിലാൻറിലെ പള്ളിയിൽ കൂട്ടക്കൊല നടത്തിയയാൾ ഇന്ത്യയിലും വന്നിരുന്നെന്ന്​ അന്വേഷണ റിപോർട്ട്​

text_fields
bookmark_border
ന്യൂസിലാൻറിലെ പള്ളിയിൽ കൂട്ടക്കൊല നടത്തിയയാൾ ഇന്ത്യയിലും വന്നിരുന്നെന്ന്​ അന്വേഷണ റിപോർട്ട്​
cancel
camera_alt

 ബ്രെൻറൺ ടാറൻറ്​ വിചാരണക്കിടെ

വെല്ലിങ്​ടൺ: ന്യൂസിലാൻറിലെ മുസ്​ലിം പള്ളിയിൽ വെടിവെപ്പു നടത്തി 51 പേരെ കൂട്ടക്കൊല ചെയ്​ത കുറ്റവാളി അതിന്​ മുമ്പ്​ ഇന്ത്യയിൽ മൂന്ന്​ മാസത്തോളം യാത്ര ചെയ്​തിട്ടുണ്ടെന്ന്​ അന്വേഷണ റിപോർട്ട്​. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ​െബ്രൻറൺ ടാറൻറി​െൻറ പൂർവകാലം പരിശോധിക്കുന്ന റിപോർട്ടിലാണ്​ അ​യാൾ ഇന്ത്യയിലും എത്തിയിരുന്നെന്ന വിവരമുള്ളത്​.

മുപ്പതു വയസുകാരനായ െബ്രൻറൺ ടാറൻറ്​ ചെറുപ്പകാലം മുതലേ വംശീയവിദ്വേഷ ചിന്തകൾ താലോലിച്ചിരുന്ന ആളായിരുന്നുവെന്നാണ്​ അന്വേഷണ റിപ്പോർട്ടിലുള്ളത്​. സ്​കൂൾ വിദ്യാഭ്യാസത്തിന്​ ശേഷം ഒരു ജിംനേഷ്യത്തിലെ പരിശീലകനായിരുന്നു അയാൾ. 2012 വരെ അയാൾ ഈ ജോലിയിൽ തുടർന്നു. പിന്നീട്​ ജോലിക്കൊന്നും പോയിട്ടില്ല. പിതാവിൽ നിന്ന്​ കിട്ടിയ പണം നിക്ഷേപിച്ചതിൽ നിന്നുള്ള വരുമാനമായിരുന്നു പിന്നീടുള്ള ആശ്രയം.

പല രാജ്യങ്ങളിലേക്കും ഒറ്റക്ക്​ യാത്ര ചെയ്യുകയായിരുന്നു പിന്നീട്​ െബ്രൻറൺ. ഉത്തരകൊറിയയിലേക്ക്​ ഒരു ടൂർ ഗ്രൂപ്പി​െൻറ കൂടെയാണ്​ യാത്ര ചെയ്​ത​ത്​. മറ്റു യാത്രകളെല്ലാം ഒറ്റക്കാണ്​ അയാൾ നടത്തിയത്​. ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെല്ലാം അയാൾ യാ​ത്ര നടത്തി.

2015 നവംബർ 21 നാണ്​ െബ്രൻറൺ ഇന്ത്യയിലെത്തിയത്​. 2016 ഫെബ്രുവരി 18 വരെ ഇന്ത്യയിൽ തുടർന്നു. യാത്രക്കിടെ ഒരു രാജ്യത്ത്​ െബ്രൻറൺ ഏറ്റവും കൂടുതൽ കാലം താമസിച്ചത്​ ഇന്ത്യയിലാണ്​. എന്നാൽ, ഇന്ത്യയിൽ അയാൾ നടത്തിയ യാ​ത്രയുടെ കൂടുതൽ വിശദാംശങ്ങളോ കൂടിക്കാഴ്​ചകൾ സംബന്ധിച്ച വിവരങ്ങളോ അന്വേഷണ റിപ്പോർട്ടിൽ ഇല്ല.

െബ്രൻറൺ നടത്തിയ യാത്രകളാണ്​ അയാളിൽ വംശീയ വിദ്വേഷം നിറച്ച​െതന്ന കണ്ടെത്തൽ അന്വേഷണ റിപ്പോർട്ടിൽ ഇല്ല. തീവ്ര വലതു ഗ്രൂപ്പുകളുടെ പ്രചാരണങ്ങൾ അയാളിൽ സ്വാധീനമുണ്ടാക്കിയിരുന്നു. അത്തരത്തിലുള്ള യൂട്യൂബ്​ ചാനലുകളുടെയും വെബ്​സൈറ്റുകളുടെയും സബ്​സ്​ക്രൈബറായിരുന്നു ബ്രെൻറൺ.

കുട്ടിക്കാലത്തു തന്നെ നിരവധി സമ്മർദങ്ങളിലൂടെയാണ്​ ബ്രെൻറൺ കടന്നുപോയിരുന്നത്​. മാതാപിതാക്കൾ പരസ്​പരം പിരിഞ്ഞതും ശേഷം അമ്മക്കുണ്ടായ പുതിയ ബന്ധവും ബ്രെൻറനെ അസ്വസ്​ഥമാക്കിയിരുന്നുവത്രെ.

ക്രിസ്​ത്യൻ-ഇസ്​ലാം യുദ്ധങ്ങളുടെ ചരിത്രം അയാൾ താൽപര്യത്തോടെ പഠിച്ചിരുന്നു. മുസ്​ലിം കുടിയേറ്റമാണ്​ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്ന്​ കരുതിയിരുന്ന ആസ്​ത്രേലിയക്കാരനായ ബ്രെൻറൺ ന്യൂസിലാൻറിൽ നടത്തിയ ആക്രമണം വർഷങ്ങൾക്ക്​ മുമ്പ്​ ആസൂത്രണം ചെയ്​തതാണെന്നാണ്​ റിപ്പോർട്ടിലെ കണ്ടെത്തൽ.

കടുത്ത വംശീയവി​േദ്വഷത്താൽ പ്രചോദിതനായ ​െബ്രൻറൺ ടാറൻറ്​ ന്യൂസിലാൻറിലെ ക്രൈസ്​റ്റ്​ചർച്ച്​ മുസ്​ലിം പള്ളിയിൽ 2019 മാർച്ചിലാണ്​ വെടിവെപ്പ്​ നടത്തിയത്​. വെള്ളിയാഴ്​ച ജു​മുഅ പ്രാർഥനക്ക്​ എത്തിയ 51 ആളുകളെയാണ്​ അയാൾ കൂട്ടക്കൊല ചെയ്​തത്​. നിരവധി ആളുകൾക്ക്​ മാരകമായി പരിക്കേൽക്കുകയും ചെയ്​തു. പൊതുവെ സമാധാന അന്തരീക്ഷമുള്ള ന്യൂസിലാൻറ്​ ഈ ആക്രമണത്തിൽ നടുങ്ങിയിരുന്നു. ആക്രമണത്തിന്​ ശേഷം, അറബ്​ - മുസ്​ലിം വിഭാഗത്തി​െൻറ ഭീതിയകറ്റാൻ പ്രധാനമ​ന്ത്രി ജസീന്ത ആർഡേൺ നടത്തിയ ഇടപെടലുകൾ ലോകത്താകെ അവരുടെ സ്വീകാര്യത വർധിപ്പിച്ചിരുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaracismChristchurch attack
Next Story