'ഇന്ത്യക്കാര്‍ അയക്കുന്ന മെയിലുകള്‍ സ്പാം ആയാണ് കാണുന്നത്, അത് തുറക്കാറില്ല,'; വിവാദ പരാമര്‍ശവുമായി ന്യൂസിലന്‍ഡ് മന്ത്രി
text_fieldsവെല്ലിങ്ടന്‍: കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഇന്ത്യക്കാര്‍ അയക്കുന്ന ഇ-മെയിലുകള്‍ തുറന്നു നോക്കാറില്ലെന്നും അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിക സ്റ്റാന്‍ഫോഡ്. 'ഇന്ത്യക്കാരുടേതായി നിരവധി മെയിലുകള്‍ വരാറുണ്ട്. എല്ലാം കുടിയേറ്റ വിഷയങ്ങളില്‍ ഉപദേശം തേടിയുള്ള മെയിലുകളാണ്. എന്നാല്‍ അവരുടെ മെയിലുകള്‍ക്ക് മറുപടി അയക്കാറില്ല. തുറന്നുപോലും നോക്കാറുമില്ല. അവയെ സ്പാം ആയാണ് പരിഗണിക്കാറുള്ളത്' എറിക പറഞ്ഞു.
ഔദ്യോഗിക ഇ-മെയിലുകള്‍ പേഴ്‌സനല്‍ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക നടത്തിയ വെളിപ്പെടുത്തല്‍ മുന്നേ വിവാദമായിരുന്നു. എറികയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്.
ന്യൂസീലാൻഡിലെ ഇന്ത്യന്‍ വംശജയായ എം.പി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാന്‍ഫോഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു വംശത്തില്‍ നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

