Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
New Zealand
cancel
Homechevron_rightNewschevron_rightWorldchevron_rightമാസങ്ങൾക്ക്​ ശേഷം...

മാസങ്ങൾക്ക്​ ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ്​; വിദേശത്തുനിന്നെത്തിയ സ്​ത്രീക്ക്​ രോഗം

text_fields
bookmark_border

വെല്ല​ിങ്​ടൺ: മാസങ്ങൾക്ക്​ ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തു. വിദേശത്തുനിന്ന്​ മടങ്ങിയെത്തിയ 56കാരിയായ സ്​ത്രീക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

ഡിസംബർ 30നാണ്​ ഇവർ ന്യൂസിലാൻഡിലെത്തുന്നത്​. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നിർബന്ധിത ക്വാറന്‍റീനിലായിരുന്ന ഇവരുടെ ആദ്യ രണ്ടു പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഒരു സ്​ത്രീക്ക്​ മാത്രമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്നും ഇവർ ക്വാറന്‍റീനിലായിരുന്നുവെന്നും മന്ത്രി ക്രിസ്​ ഹിപ്​കിൻസ്​ പറഞ്ഞു.

സ്​ത്രീയുമായി സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്​തു. അവരുടെ ഭർത്താവിന്‍റെയും ഹെയർഡ്രെസ്സറുടെയും പരിശോധന ഫലം നെഗറ്റീവാണ്​.

കോവിഡ്​ 19നെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ്​ ന്യൂസിലാൻഡ്​. കഴിഞ്ഞവർഷം നവംബറിന്​ ശേഷം ഇവിടെ കോവിഡ്​ വ്യാപനം റിപ്പോർട്ട്​ ​െചയ്​തിരുന്നില്ല. ഇതുവരെ 1927 കേസുകൾ മാത്രമാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealandcoronavirus​Covid 19
News Summary - New Zealand confirms first coronavirus case in months
Next Story