Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.എസ്​ ആരാച്ചാരുടെ ഫീച്ചർ വ്യാജം; ന്യൂയോർക്​ ടൈംസി​െൻറ ഖിലാഫത്ത്​ തകർന്നുവീഴു​േമ്പാൾ
cancel
Homechevron_rightNewschevron_rightWorldchevron_rightഐ.എസ്​ 'ആരാച്ചാരുടെ'...

ഐ.എസ്​ 'ആരാച്ചാരുടെ' ഫീച്ചർ വ്യാജം; ന്യൂയോർക്​ ടൈംസി​െൻറ ഖിലാഫത്ത്​ തകർന്നുവീഴു​േമ്പാൾ

text_fields
bookmark_border

ഭീകരവാദ ബീറ്റ്​ (ലേഖകർ കൈകാര്യം ചെയ്യുന്ന മേഖലകളെ പരാമർശിക്കുന്ന മാധ്യമ സാ​​േങ്കതികപദമാണ്​ ബീറ്റ്​) നോക്കുന്ന ലേഖകർ ഏതുപത്രത്തിലും സൂപ്പർ സ്​റ്റാറുകൾ ആയിരിക്കും. അവരുടെ സ്​തോഭജനകമായ വാർത്തകൾക്ക്​ വലിയ ഡിസ്​പ്ലേയും പ്രാധാന്യവും കിട്ടും. വായനക്കാർ ആർത്തിയോടെ വായിക്കും. പൊലീസും അന്വേഷണ ഏജൻസികളും 'ഇൻസൈഡർ'മാരും അവരുടെ താൽപര്യങ്ങൾക്കായി നൽകുന്ന പാതിവെന്ത വിവരങ്ങൾ (പലപ്പോഴും വ്യാജം തന്നെയും) കൈയിൽ നിന്ന്​ കുറച്ചു വാതകവും നിറച്ച്​ അടിച്ചുവിടുകയാണ്​ പലരും ചെയ്യുന്നത്​.

ലേഖക​െൻറ പേര്​ എത്ര വലുതാകുന്നോ അതിന്​അനുസരിച്ച്​ അയാൾക്ക്​ ഡെസ്​കിൽ നിന്ന്​ കിട്ടുന്ന പരിഗണനയും കൂടുന്നു. ഒരുപരിധി കഴിഞ്ഞാൽ അവരുടെ വാർത്തകൾ വസ്​തുതാന്വേഷണം പോലും നടത്താതെ​ പ്രസിദ്ധീകരിക്കപ്പെടും. അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫീച്ചറി​െൻറ പേരിൽ വായനക്കാർക്ക്​ മുന്നിൽ തലകുനിച്ച്​ നിൽക്കുകയാണ്​ ലോകത്തെ ഏറ്റവും വലിയ മാധ്യമസ്​ഥാപനങ്ങളിൽ ഒന്നായ ന്യൂയോർക്​ ടൈംസ്​. 2018 ൽ അവർ പ്രസിദ്ധീകരിച്ച 'കാലിഫേറ്റ്​' എന്ന പോഡ്​കാസ്​റ്റ്​​/ഫീച്ചർ ആണ്​ അബദ്ധമായത്​.

ന്യൂയോർക്​ ടൈംസി​െൻറ അൽഖാഇദ, ​െഎ.എസ്​ ബീറ്റ്​ കൈകാര്യം ചെയ്യുന്ന രുക്​മിണി കല്ലിമാചിയാണ്​ ഇൗ ഫീച്ചർ തയാറാക്കിയത്​. പാകിസ്​താൻ വംശജനായ കനേഡിയൻ പൗരൻ ഷെഹ്​റോസ്​ ചൗധരിയാണ്​ ഇതിലെ കഥാപാത്രം. താൻ ദീർഘകാലം സിറിയയിൽ ​ഇസ്​ലാമിക്​ സ്​റ്റേറ്റിൽ പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ പ്രധാന ആരാച്ചാരായിരുന്നുവെന്നുമായിരുന്നു ഷെഹ്​റോസി​െൻറ വാദം. സിറിയയിലെ ത​െൻറ രക്​തപങ്കില ജീവിതത്തിന്​ ശേഷം കാനഡയിൽ മടങ്ങിയെത്തിയ ഷെഹ്​റോസിനെ രുക്​മിണി അതിസാഹസികമായി 'കണ്ടെത്തുക'യായിരുന്നു.

അയാളുടെ സിറിയൻ ജീവിതം പറയുന്നതായിരുന്നു കാലിഫേറ്റ്​. അവിടെ ​ഇസ്​ലാമിക്​ സ​്​റ്റേറ്റ്​ ഭീകര ഭരണകൂടത്തി​െൻറ പ്രധാന പിണിയാളായിരുന്നുവെന്ന്​ അവകാശപ്പെട്ട ചൗധരി കൂട്ടക്കൊലകളുടെയും രക്​തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്​സാക്ഷി' വിവരണമാണ്​ കാലി​ഫേറ്റിലൂടെ നൽകിയത്​. സ്വന്തം കൈ കൊണ്ട്​ താൻ വധിച്ച നിരവധി പേരുടെ അവസാന നിമിഷങ്ങൾ അയാൾ വിവരിച്ചു. പേടിച്ചുകരയുന്ന ഇരയുടെ കഴുത്തറുക്കുന്നതി​െൻറയും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതി​െൻറയും നാടകീയ വിവരണങ്ങൾ കേട്ട്​ ​ ന്യൂയോർക്​ ടൈംസി​െൻറ വായനക്കാർ ഞെട്ടിത്തരിച്ചു.

ന്യൂയോർക്​ടൈംസ്​ ആധുനികവത്​കരണത്തി​െൻറ നൂതനപാതകൾ തേടുന്ന 2018ൽ വൻ പരസ്യകോലാഹലവുമായാണ്​ കാലിഫേറ്റ്​ സീരീസ്​ റിലീസ്​ ചെയ്​തത്​. കാലിഫേറ്റ്​ ആധുനിക ന്യൂയോർക്​ ടൈംസിനെ പ്രതിനിധീകരിക്കുന്നുവെന്ന്​ അതിഗംഭീരമായി നടത്തിയ പ്രകാശന ചടങ്ങിൽ അസി. മാനേജിങ്​ എഡിറ്റർ സാം ഡോൽനിക്​ പറഞ്ഞു. വിപ്ലവകരവും കർക്കശവുമായ ഒന്നാംതരം ഡിജിറ്റൽ കഥാകഥനമാണിത്​. നിങ്ങളൊരിക്കലും കാണാത്ത അത്യപകടകരമായ മേഖലകളിലേക്ക്​ നിങ്ങളെ ഞങ്ങൾ കൊണ്ടുപോകുകയാണ്​. മു​െമ്പാരിക്കലുമില്ലാത്ത സുതാര്യതയോടെയാണ്​ ഞങ്ങളിത്​ ചെയ്യുന്നതും -ഡോൽനിക്​ തുടർന്നു.

കാലിഫേറ്റ്​ ന്യൂയോർക്​ ടൈംസി​െൻറ ചരി​ത്രത്തിലെ വലിയ ഹിറ്റ്​ സ്​റ്റോറികളിലൊന്നായി മാറി. ലോകമാധ്യമങ്ങൾ അതിൽ നിന്ന്​ സ്വന്തം സ്​റ്റോറികളുണ്ടാക്കി. അവാർഡുകളും അംഗീകാരങ്ങളും തേടിയെത്തി. രുക്​മിണി 2019 ലെ പുലിറ്റ്​സർ പ്രൈസി​െൻറ ഫൈനലിസ്​റ്റായി. ഒാൺലൈൻ മാധ്യമത്തിനുള്ള 2019 ലെ പീബോഡി പുരസ്​കാരം രുക്​മിണിക്കും പോഡ്​കാസ്​റ്റ്​ പ്രൊഡ്യൂസർ ആൻഡി മിൽസിനും ലഭിച്ചു.

പീബോഡി അവാർഡുമായി രുക്​മിണിയും സഹപ്രവർത്തകൻ ആൻഡി മിൽസും

കാനഡക്കാര​െൻറ ക്രൂരകൃത്യങ്ങൾ ആ രാജ്യത്ത്​ അപ്പോഴേക്കും വലിയ ചർച്ചാവിഷയമായി. ഇത്രയും കൊടിയ ഭീകരപ്രവർത്തനം നടത്തിയയാൾ സുരക്ഷിതനായി കാനഡയിൽ മടങ്ങിയെത്തി ജീവിക്കുന്നതി​െൻറ പ്രശ്​നം പാർലമെൻറിൽപോലും എത്തി. മാധ്യമങ്ങളും പൊതുജനവും ഇളകി. ​കാനഡ അന്വേഷണം പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചൗധരിയുടെത്​ കെട്ടുകഥയാണെന്ന്​ ക​െണ്ടത്തി. കാനഡയിലെ 'ഭീകരവാദ വ്യാജസന്ദേശ' നിയമം ചാർത്തി ഇയാൾക്കെതിരെ കേസെടുത്തു. വ്യാജ ബോംബ്​ ഭീഷണിയും മറ്റും മുഴക്കുന്നവരെ നേരിടാനുള്ള നിയമമാണിത്​. ഇൗ നിയമത്തിന്​ കീഴിൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ്​ ചൗധരിക്ക്​ മേൽ എടുത്തിരിക്കുന്നത്​.

കഥ വഴിമാറുന്നത്​ കണ്ട്​ ന്യൂയോർക്​ടൈംസ്​ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കാലിഫേറ്റി​െൻറ സാഹചര്യങ്ങളും വസ്​തുതകളും നിശിതമായി പരിശോധിച്ചു. തങ്ങളുടെ സ്​റ്റോറിക്കും ഡെസ്​കിനും അതിമാരകമായ പിഴവുകൾ സംഭവിച്ചിരിക്കുന്നതായി അവർ കണ്ടെത്തി. കാലിഫേറ്റ്​ തങ്ങളുടെ സൂക്ഷ്​മതയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന്​ ഇന്നലെ അവർ അറിയിച്ചു. തങ്ങൾക്കുണ്ടായ പരാജയം എക്​സിക്യൂട്ടീവ്​ എഡിറ്റർ ഡീൻ ബാ​േക്വ വിവിധമാധ്യമങ്ങളോട്​ നേരിട്ട്​ സമ്മതിച്ചു. കാലിഫേറ്റിന്​ ലഭിച്ച പീബോഡി ഉൾപ്പെടെ പുരസ്​കാരങ്ങൾ മടക്കിനൽകാനും തീരുമാനിച്ചു. അവാർഡ്​ തിരികെ സ്വീകരിക്കുമെന്ന്​ പീബോഡി സമിതിയും അറിയിച്ചു. രുക്​മിണിയുടെ ചുമതലകൾ മാറ്റിനൽകുകയും ചെയ്​തു.

രുക്​മിണിയ​ുടെ സ്​​േറ്റാറികളിൽ നേരത്തെ ത​െന്ന സംശയമുണ്ടായിരുന്നതായി ന്യൂയോർക്​ടൈംസിനുള്ളിലെ ചിലർ പറയുന്നതായി മറ്റു മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്​തു. പക്ഷേ, എഡിറ്റോറിയൽ തലത്തിലെ ഉന്നതരുമായുള്ള രുക്​മിണിയുടെ അടുപ്പവും അവരുടെ പേരി​െൻറ വലിപ്പവും അവരുടെ സ്​റ്റോറികളെ വിമ​ർശനാത്​മകമായി സമീപിക്കുന്നതിൽ നിന്ന്​ തങ്ങളെ തടഞ്ഞുവെന്നും അവർ പറയുന്നു.

റുമാനിയക്കാരിയായ രുക്​മിണി മരിയ കല്ലിമാചി ടൈം, എ.പി തുടങ്ങിയ വമ്പൻ മാധ്യമ​സ്​ഥാപനങ്ങളിലാണ്​ ആദ്യം പ്രവർത്തിച്ചിരുന്നത്​. ഇസ്​ലാമിക തീവ്രവാദമായിരുന്നു അവരുടെ പ്രധാനമേഖല. ആ രംഗത്തെ പരിചയസമ്പത്തുകാരണമാണ്​ 2014 ൽ ന്യൂയോർക്​ ടൈംസ്​ അവരെ ജോലിക്കെടുക്കുന്നത്​. സിറിയയിലെ ഒരു റിപ്പോർട്ടിങുമായി ബന്ധപ്പെട്ട്​ നേരത്തെയും രുക്​മിണിക്കെതിരെ ആരോപണം ഉയർന്നിരുന്നെങ്കിലും സ്​ഥാപനം അവർക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു. ചെന്നെ കലാക്ഷേത്ര ഫൗണ്ടേഷൻ സ്​ഥാപക രുക്​മിണി ദേവി അരുൺഡേലുമായി കുടുംബത്തിനുണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ്​ ആ പേര്​ അവർക്ക്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsThe New York Times
News Summary - New York Times caliphate feature was fake
Next Story