ഫോട്ടോ എടുക്കാൻ ശിരോവസ്ത്രം അഴിക്കേണ്ട– ന്യൂയോർക് പൊലീസ്
text_fieldsന്യൂയോർക്: അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കുന്നതിെൻറ പേരിൽ മതപരമായ ശിരോവസ്ത്രങ്ങൾ അഴിപ്പിക്കുന്ന നടപടി ന്യൂയോർക് പൊലീസ് അവസാനിപ്പിച്ചു. ഫെഡറൽ നിയമ വിഭാഗമാണ് ഇതു സംബന്ധിച്ച ഹരജികൾ ഒത്തുതീർപ്പാക്കിയത്.
രണ്ടു മുസ്ലിം വനിതകളും മനുഷ്യാവകാശ സംഘടനയുമാണ് ഇതു സംബന്ധിച്ച് ഹരജി നൽകിയിരുന്നത്. എന്നാൽ, മുഖത്തിെൻറ പ്രത്യേകതകൾ മറയ്ക്കപ്പെടാെതയുള്ള ഹിജാബ്, മറ്റു മതപരമായ തലപ്പാവുകൾ എന്നിവ അഴിപ്പിക്കാതെത്തന്നെ പടമെടുക്കാവുന്നതാണെന്ന് ഹരജി തീർപ്പാക്കിയ ഉത്തരവിൽ പറയുന്നു.
മതവിശ്വാസങ്ങൾ ബഹുമാനിക്കപ്പെടുന്ന മികച്ച പരിഷ്കാരമാണിതെന്ന് ന്യൂയോർക് നഗര നിയമവകുപ്പ് അഭിപ്രായപ്പെട്ടു.