
ചുഴലിക്കാറ്റ് ഭീതിയിൽ യു.എസ് തലസ്ഥാനനഗരം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
text_fieldsന്യൂയോർക്: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ട് അതിവേഗം കുതിക്കുന്ന ഹെന്റി കൊടുങ്കാറ്റ് നാശമുണ്ടാക്കാൻ സാധ്യത കണക്കിലെടുത്ത് ന്യൂയോർക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ ന്യൂജഴ്സിയിൽനിന്ന് ശനിയാഴ്ച വൈകീട്ടോടെ ന്യൂയോർകിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെത്തിയ കൊടുങ്കാറ്റ് ന്യൂയോർട്ട് പട്ടണത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കണക്റ്റികട്ട് സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ മണിക്കൂറുകളോളം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്.
ചുഴലിക്കൊടുങ്കാറ്റായി ശക്തി പ്രാപിച്ച ഹെന്റി ശക്തമായ കാറ്റിനു പുറമെ കനത്ത മഴക്കും സാധ്യതയുള്ളതിനാൽ ജാഗ്രത നടപടികൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യാത്ര നിയന്ത്രിക്കാനും നിർദേശമുണ്ട്.
