ഹു ജിന്റാഓയെ നീക്കുന്ന പുതിയ വിഡിയോ പുറത്ത്
text_fieldsബെയ്ജിങ്: കഴിഞ്ഞ ദിവസം സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനിടെ മുൻ പ്രസിഡന്റ് ഹു ജിന്റാഓയെ നാടകീയമായി ഹാളിൽനിന്ന് നീക്കുന്നതിന്റെ പുതിയ വിഡിയോ പുറത്ത്. ഇതോടെ, ഹു ജിന്റാഓയെ പൊടുന്നനെ നീക്കിയതിന്റെ കാരണം തേടിയുള്ള ചർച്ച വീണ്ടും സജീവമായി.
മുൻ പോളിറ്റ് ബ്യൂറോ അംഗം ലി ജാൻഷു, ഹു ജിന്റാഓയുടെ മുന്നിലെ ഫയൽ എടുക്കുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും വ്യക്തമായി കാണാം. പ്രസിഡന്റ് ഷി ജിൻപിങ് മറ്റൊരാൾക്ക് സുദീർഘമായ നിർദേശം നൽകുന്നതും ഇദ്ദേഹം ഹു ജിന്റാഓയെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.'
അനുരഞ്ജനത്തിന്റെ പഴയകാലം കഴിഞ്ഞെന്ന ഷി ജിൻപിങ്ങിന്റെ കൃത്യമായ സന്ദേശമാണ് ഇതുവഴി വ്യക്തമായതെന്ന് ഒരുവിഭാഗം കരുതുമ്പോൾ, ഹു ജിന്റാഓയുടെ മോശം ആരോഗ്യം മാത്രമാണ് പുറത്തേക്ക് കൊണ്ടുപോകാനുള്ള കാരണമെന്ന് മറ്റുള്ളവർ കരുതുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

