Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
corona virus mutation
cancel
Homechevron_rightNewschevron_rightWorldchevron_rightഒന്നാം വയസ്സിൽ...

ഒന്നാം വയസ്സിൽ 'കുറുമ്പ്​ കൂടി' ​കൊറോണ; 'അടക്കി നിർത്താമെന്ന' പ്രതീക്ഷയിൽ വിദഗ്​ധർ

text_fields
bookmark_border

ലോകത്തി​േലക്ക്​ വന്ന്​ ഒരു വർഷം പിന്നിടു​​േമ്പാൾ 'പുതിയ ഭീകരമുഖം' കൈവരിച്ചിരിക്കുകയാണ്​ ​കൊറോണ വൈറസ്​. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ കുറിച്ചുള്ള റി​പ്പോർട്ടുകളെ ലോകം ആശങ്കയോടെയാണ്​ നോക്കി കാണുന്നത്​. എല്ലാം സുരക്ഷിതമായെന്ന് കരുതി ആശ്വാസത്തിലിരിക്കുമ്പോഴാണ് ഈ 'ഒരു വയസ്സുകാരൻ' ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്​. ബ്രിട്ടനിലും ഇറ്റലിയിലുമാണ് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നതെങ്കിലും അതിവേഗം വ്യാപിക്കുമെന്ന ഭീതി എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചിട്ടുണ്ട്​.

കൊറോണ വൈറസിനെതിരായ വാക്സിനേഷൻ പരീക്ഷണങ്ങളും വാക്​സിൻ ഗവേഷണങ്ങളും പലയിടത്തും അവസാനഘട്ടത്തിലാണ്. എല്ലാം വിജയകരമായ ഫലങ്ങൾ കാണിക്കുന്ന സാഹചര്യത്തിലാണ്​ കൊറോണ വൈറസിന്‍റെ പുതിയ മുഖം ഭീഷണിയുയർത്തുന്നത്​. ഇത് നിലവിൽ കണ്ടെത്തിയ വാക്സിനുകള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കയാണ്​ ലോകരാജ്യങ്ങൾക്ക്​. എന്നാൽ, വാക്സിനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവർത്തനം ചെയ്യാൻ വർഷത്തിലധികം എടുക്കുമെന്ന നിഗമനത്തിലാണ്​ ആരോഗ്യ വിദഗ്​ധർ.

ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനെ കീഴടക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവർത്തനം ചെയ്യപ്പെടില്ലെന്നാണ്​ ബ്രിട്ടിഷ് സർക്കാറിന്‍റെ ശാസ്ത്രീയ ഉപദേശകനും സ്കോട്ട്ലൻഡിലെ സെന്‍റ്​ ആൻഡ്രൂസ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് അഭിപ്രായപ്പെടുന്നത്​. മരണനിരക്ക് ഉയർത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് യു.കെയിലെ ആരോഗ്യ വിദഗ്​ധരും വ്യക്​തമാക്കുന്നു.


അതേസമയം, പുതിയ വൈറസിന്​ പഴയ വൈറസിനെക്കാൾ 70% അധികം വ്യാപനശേഷിയുണ്ടെന്നതും ജനിതകമാറ്റം വന്ന ൈവറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർധിക്കുന്നതുമാണ്​ ആശങ്കയുയർത്തുന്നത്​. ഒരു വൈറസിന്‍റെ ജനിതക ശ്രേണിയിലെ മാറ്റം ഒരു നിശ്ചിത കാലയളവിൽ സംഭവിക്കുന്നതാണ്. കോവിഡ് വാക്സിനുകളുടെ ആദ്യഘട്ട വിതരണം ഫലപ്രദമായി വിന്യസിച്ചാൽ വികസിത രാജ്യങ്ങൾക്ക്​ ഏറെ വൈകാതെ മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന്​ തന്നെയാണ്​ ഈ മേഖലയിലെ വിദഗ്​ധർ പറയുന്നത്​. അതേസമയം, കുറച്ച് നാളത്തേക്ക്​ അണുബാധ നിരക്ക് ഉയർന്ന തോതിൽ തുടരാൻ സാധ്യതയുമുണ്ടെന്നാണ്​ അവരുടെ നിരീക്ഷണം.

അമേരിക്ക, ബ്രിട്ടൻ, ചൈന, റഷ്യ എന്നിവിടങ്ങളിൽ 11 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ് റ​ിപ്പോർട്ടിലുള്ളത്​. യൂറോപ്യൻ യൂനിയൻ ഈ ആഴ്ച തന്നെ വാക്സിന്‍റെ ആദ്യ ഷോട്ട് അംഗീകരിച്ചേക്കും. വർഷാവസാനത്തോടെ മൂന്ന് വാക്സിനുകൾ മിക്ക രാജ്യങ്ങളിലും ലഭ്യമാകുമെന്നതിനാൽ, 2021ന്‍റെ ആദ്യ പകുതിയോടെ കോവിഡിനെ പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷ വിദഗ്​ധർ കൈവിട്ടിട്ടില്ലെന്ന്​ യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ആന്‍റണി ഫൗചി വ്യക്​തമാക്കുന്നു.

പരമ്പരാഗത വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ വാക്‌സിനുകൾ നിർമിക്കുന്നതെന്ന് യു.എസിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ ട്രെവർ ബെഡ്ഫോർഡ് പറഞ്ഞു. പുതിയ വാക്സിനുകൾക്ക് വൈറസിനെതിരെ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്​ടിക്കാൻ കഴിയും. അതുകൊണ്ട്​ തന്നെ വാക്സിനുകളെ കീഴടക്കാൻ വൈറസിന്‍റെ വർഷങ്ങളോളം നീണ്ട പരിവർത്തനം വേണ്ടിവരും.

എന്നാൽ, വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയും വിദഗ്​ധർക്കുണ്ട്​. ഇപ്പോഴുള്ള വാക്സിനെ നിഷ്​ഫലമാക്കുന്ന രീതിയിലാണ് മാറ്റമെങ്കിൽ വാക്സിൻ എടുത്ത ശേഷവും വ്യാപനം തുടരാം. ഈ മാറ്റം അനുസരിച്ചുള്ള മാറ്റങ്ങളും അപ്​ഡേഷനും സാധിക്കുന്നവയാണ്​ നിലവിലെ വാക്​സിനുകളെന്നത്​ പ്രതീക്ഷ നൽകുന്നു​​ണ്ടെന്ന്​ യൂനിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ പ്രഫ. ഡേവിഡ് റോബർട്സൻ ചൂണ്ടിക്കാട്ടുന്നു.

വൈറസിന്‍റെ പുതിയ വകഭേദം പഴതിനേക്കാൾ മാരകമാണെന്ന്​ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പുതിയ വെല്ലുവിളി നിയന്ത്രണാതീതമാണെന്നുമാണ്​ ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറയുന്നത്​. ലോകത്തിന്‍റെ പല ഭാഗത്തും കൊറോണ വൈറസിന് ഇതിനകം പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസല്ല ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഫെബ്രുവരിയിൽ യൂറോപ്പിൽ ഉണ്ടായ ഡി614ജി എന്ന വകഭേദമാണ്​ ലോകത്ത് കൂടുതൽ പേരെയും ബാധിച്ചത്. സ്പെയിനിൽ കണ്ടെത്തിയ എ222വി എന്ന വകഭേദമാണ്​ പിന്നീട് യൂറോപ്പ് മുഴുവനും വ്യാപിച്ചത്. എച്ച് 69/വി70 എന്ന വകഭേദത്തിനാക​ട്ടെ, ആദ്യ വൈറസിനെക്കാൾ രണ്ടുമടങ്ങ് ശേഷിയുണ്ടായി. പഴയ വൈറസ് മൂലം കോവിഡ് ബാധിച്ച് മുക്തരായവരിലെ ആന്‍റിബോഡിക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമോയെന്നത്​ വ്യക്തമല്ലാത്തതാണ്​ ഗവേഷകരെ ആശങ്കയിലാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19New UK Coronavirus mutation
Next Story