Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജറൂസലമിൽ തീവ്ര ജൂത സംഘടനകളുടെ വിവാദ മാർച്ചിന്​ അനുമതി; ഫലസ്​തീനിൽ സംഘർഷ വഴിയിൽ ബെനറ്റ്​ സർക്കാറും
cancel
Homechevron_rightNewschevron_rightWorldchevron_rightജറൂസലമിൽ തീവ്ര ജൂത...

ജറൂസലമിൽ തീവ്ര ജൂത സംഘടനകളുടെ വിവാദ മാർച്ചിന്​ അനുമതി; ഫലസ്​തീനിൽ സംഘർഷ വഴിയിൽ ബെനറ്റ്​ സർക്കാറും

text_fields
bookmark_border

ജറൂസലം: തീവ്ര വലതുപക്ഷ സംഘടനകളും ജൂത കുടിയേറ്റ സംഘടനകളും ചേർന്ന്​ ജറൂസലമിലെ പഴയ പട്ടണത്തിൽ പദ്ധതിയിട്ട വിവാദ മാർച്ചിന്​ ഇസ്രായേലിലെ നാഫ്​റ്റലി ബെനറ്റ്​ സർക്കാറിന്‍റെ അനുമതി. 'പതാകകളുടെ മാർച്ച്​' എന്നു പേരിട്ട മാർച്ച്​ ജറൂസലം പഴയ പട്ടണത്തിന്‍റെ ഡമസ്​കസ്​ ഗേറ്റ്​ കടന്ന്​ മുസ്​ലിം മേഖലയിൽ കടക്കാനാണ്​ ലക്ഷ്യമിടുന്നത്​. മുസ്​ലിം പ്രദേശങ്ങളിൽ സംഘർഷം സൃഷ്​ടിക്കുമെന്നുറപ്പുള്ള മാർച്ചിനെതിരെ ഹമാസ്​ ശക്​തമായ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

മസ്​ജിദുൽ അഖ്​സക്കു സമീപം ശൈഖ്​ ജർറാഹ്​ പ്രദേശത്തെ മുസ്​ലിം കുടുംബങ്ങളെ ഒഴിപ്പിച്ച്​ കുടിയേറ്റം വ്യാപിപ്പിക്കുന്ന സർക്കാർ പദ്ധതി നിലനിൽക്കെയാണ്​ കൂടുതൽ മേഖലകളിൽ സംഘർഷത്തിന്​ തീവ്ര ജൂത സംഘടനകൾ അരങ്ങൊരുക്കുന്നത്​. കുടിയേറ്റ വിഷയത്തിൽ നെതന്യാഹുവിനെക്കാൾ കടുപ്പക്കാരനെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന പുതിയ പ്രധാനമന്ത്രി ബെനറ്റ്​ അനുമതി നൽകിയതോടെ ഫലസ്​തീനികൾക്കെതിരെ അതിക്രമം വ്യാപിപ്പിക്കാൻ മാർച്ച്​ വഴിയൊരുക്കുമെന്നാണ്​ ആശങ്ക.

നെതന്യാഹുവിന്​ അധികാരം നഷ്​ടമാകുന്നതിന്​ തൊട്ടുമുമ്പ്​ നൂറുകണക്കിന്​ ഫലസ്​തീനികളെ കുരുതിക്കിരയാക്കിയ ആക്രമണം അവസാനിപ്പിച്ച്​ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത്​ ആഴ്ചകൾക്ക്​ മുമ്പാണ്​. വീണ്ടുമൊരു സംഘർഷം സർക്കാറിന്‍റെ ഭാവിയും അപകടത്തിലാക്കും. ബെനറ്റ്​ സർക്കാറിൽ അറബ്​ കക്ഷിയായ 'റാം' കൂടി ഭാഗമാണ്​.

മാർച്ചിനെതിരെ ഫലസ്​തീനികൾ 'രോഷത്തിന്‍റെ ദിനം' ആചരിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഫലസ്​തീനികൾക്കെതിരായ പ്രകോപനവും ജറൂസലമിനും മറ്റു പുണ്യ കേന്ദ്രങ്ങൾക്കുമെതിരായ അതിക്രമവുമാണ്​ പ്രകോപനമെന്ന്​ ഫലസ്​തീൻ പ്രധാനമന്ത്രി മുഹമ്മദ്​ ഷാതിയ്യ പറഞ്ഞു.

തിങ്കളാഴ്ച ഇസ്രായേൽ പൊലീസ്​ മേധാവി, മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവരുമായി കൂടിക്കാഴ്ചക്കു ശേഷമാണ്​ ബെനറ്റ്​ മാർച്ചിന്​ അനുമതി നൽകിയത്​. മാർച്ചിനിടെ മുസ്​ലിം പ്രദേശത്ത്​ പ്രവേശനം അനുവദിക്കുമോ എന്ന്​ വ്യക്​തമല്ല. മേയ്​ 10ന്​ പദ്ധതിയിട്ട മാർച്ചാണ്​ നീട്ടിവെച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelJerusalemHamasright-wing march
News Summary - New Israeli gov’t approves right-wing march through Jerusalem
Next Story