Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pricess diana and Martin Basheer
cancel

ഡയാനയുടെ വിവാദ അഭിമുഖം; വില്യമിനോടും ഹാരിയോടും മാപ്പുപറഞ്ഞ്​ മാധ്യമപ്രവർത്തകൻ

text_fields
bookmark_border
ഡയാനയുടെ മരണവുമായി ബന്ധിപ്പിക്കുന്ന അവകാശ വാദങ്ങൾ യുക്തിരഹമെന്ന്​

ലണ്ടൻ: ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ഡയാനയുടെ മക്കളായ വില്യമിനോടും ഹാരിയോടും മാപ്പ്​ പറഞ്ഞു. എന്നാൽ ത​െൻറ അഭിമുഖവുമായി ബന്ധപ്പെടുത്തി ഡയാനയുടെ മരണവുമായി ബന്ധിപ്പിക്കുന്ന അവകാശ വാദങ്ങൾ യുക്തിരഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഷീർ തെറ്റായ വിവരങ്ങൾ കാണിച്ചാണ്​ ഡയാനയെ അഭിമുഖത്തിന്​ പ്രേരിപ്പിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ വ്യാജ ബാങ്ക്​ സ്​റ്റേറ്റ്​മെൻറുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ട്​ വിരമിച്ച മുതിർന്ന ജഡ്​ജായ ജോൺ ഡൈസൻ നൽകിയിരുന്നു. ഇതിലൂടെ ഡയാനയെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഡയാനയെ നിരീക്ഷിക്കാൻ അടുത്ത സഹായകൾക്ക്​ ചിലർ പണം നൽകിയെന്ന ബാങ്ക്​ സ്​റ്റേറ്റ്​മെൻറുകളാണ്​ വ്യാജമായി നിർമിച്ചത്​. ഡയാനയുടെയും സഹോദരൻ ചാൾസ്​ സ്​പെൻസറി​െൻറയും വിശ്വാസം നേടുന്നതിനായി ബഷീർ ഇവ കാണിക്കുകയും ചെയ്​തതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനുപിന്നാലെയാണ്​ ബഷീർ ഇരുവരോടും മാപ്പ്​ പറഞ്ഞത്​.

സംഭവത്തിൽ, ഡയാനയുടെ മക്കളായ വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും മാപ്പ്​ ചോദിക്കുന്നതായി ബഷീർ സൺഡെ ടൈംസിനോട്​ പറഞ്ഞു. ഡയാനയെ ഒരു തരത്തിലും ദ്രോഹിക്കണമെന്ന്​ ഞങ്ങൾ കരുതിയിരുന്നില്ല, ഞങ്ങൾ അ​ങ്ങനെ ചെയ്​തുവെന്ന്​ വിശ്വസിക്കുന്നു​മില്ലെന്നും ബഷീർ പറഞ്ഞു.

ബഷീറി​െൻറ പ്രവൃത്തികളും അഭിമുഖവും മാതാപിതാക്കളുടെ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്​ത്തിയെന്നും ഡയാനക്ക്​ അവസാന നിമിഷങ്ങളിൽ ഭയവും വിഷാദവും ഒറ്റപ്പെടലും സമ്മാനിച്ചുവെന്നും​ വില്യം പറഞ്ഞിരുന്നു. എന്നാൽ, ഇൗ പ്രവർത്തനങ്ങൾ അമ്മയുടെ മരണത്തിൽ വലിയ പങ്കുവഹിച്ചുവെന്നായിരുന്നു ഹാരിയുടെ പ്രതികരണം. 1997ൽ 36ാം വയസിൽ പാരീസിലുണ്ടായ കാർ അപകടത്തിലാണ്​ ഡയാനയുടെ മരണം.


എന്നാൽ ഡയാനയുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങൾക്കും അവരെടുത്ത പല തീരുമാനങ്ങൾക്കും താൻ ഉത്തരവാദിയല്ലെന്ന് ബഷീർ പറഞ്ഞു. 1995ലെ അഭിമുഖം ഡയാനയുടെ നിബന്ധനകളോടെയാണ്​ നടത്തിയത്​. അഭിമുഖം പുറത്തുവന്ന്​ 22.8 മില്ല്യൺ ജനങ്ങൾ കണ്ടതിന്​ ശേഷവും തങ്ങൾ ഇരുവരും സുഹൃത്തുക്കളായി തുടർന്നു. ഡയാന ത​െൻറ ഭാര്യയെയും നവജാത ശിശുവിനെയും കാണാൻ ആശുപത്രിയിൽ വന്നിരുന്നുവെന്നും ബഷീർ പറഞ്ഞു. ഡയാനയുടെ സഹോദരനെ വ്യാജരേഖകൾ കാണിച്ചതിൽ ഖേദിക്കുന്നു, എന്നാൽ അഭിമുഖത്തിൽ താൻ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു. ​

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി റിലീജിയൻ എഡിറ്ററായിരുന്ന ബഷീർ ബി.ബി.സി വിട്ടിരുന്നു. ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ മാർട്ടിൻ ബഷീൻ രാജിവെച്ച്​ കമ്പനിയിൽനിന്ന്​ പുറത്തുപോകുകയാണെന്ന്​ ബി.ബി.സി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടർ ​ജൊനാഥൻ മൺറോ അറിയിക്കുകയായിരുന്നു.

ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ ഇടിത്തീയായിരുന്നു. ചാൾസ്​ ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ്​ ഡയാന പങ്കുവെച്ചത്​. മുൻ സുപ്രീംകോടതി ജഡ്​ജി ജോൺ ഡൈസന്‍റെ നേതൃത്വത്തിൽ അഭിമുഖം എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച്​ അടിയന്തര അന്വേഷണം നടത്തിയിരുന്നു. സഹോദരൻ സ്​പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ്​ അഭിമുഖത്തിന്​ ഡയാനയെ പ്രേരിപ്പിച്ചതെന്ന സ്​പെൻസറിന്‍റെ ആരോപണത്തെ തുടർന്ന്​ ബി.ബി.സിയാണ്​ അന്വേഷണം പ്രഖ്യാപിച്ചത്​.

അഭിമുഖത്തിൽ എന്‍റെ വിവാഹത്തിൽ മൂന്നുപേരുണ്ട്​ എന്ന ഡയാനയുടെ വാചകം പിന്നീട്​ ​പ്രശസ്​തമായിരുന്നു. ചാൾസ്​ രാജകുമാരനെയും കാമുകി കാമില പാർക്കർ ബൗൾസ്​ പിന്നെ ഡയാനയെയും ഉദ്ദേശിച്ചായിരുന്നു ആ വാചകം. അഭിമുഖം പുറത്തുവന്ന്​ ഒരു വർഷത്തിന്​ ശേഷം 1996ൽ ഡയാനയും ചാൾസും വേർപിരിഞ്ഞു. ഒരു വർഷത്തിന്​ ശേഷം കാറപകടത്തിൽ ഡയാന ​െകാല്ലപ്പെട്ടു.

ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ്​ അഭിമുഖത്തിൽ പ​െങ്കടുപ്പിച്ചു എന്നതിന്​​ പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക്​ ചാരപ്പണി നടത്താൻ കൈ​ക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Never Wanted To Harm Diana": Journalist Bashir's Apology To William, Harry
Next Story