ദിവസങ്ങൾക്കുള്ളിൽ ബന്ദികളെ തിരിച്ചെത്തിക്കും; വൈകാതെ ഇത് തീർക്കുമെന്ന് നെതന്യാഹു
text_fieldsവാഷിങ്ടൺ: ദിവസങ്ങൾക്കുള്ളിൽ ഹമാസ് തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതിനുള്ള കരാർ ഹമാസുമായി വൈകാതെ ഉണ്ടാക്കുമെന്ന് നെതന്യാഹു പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് അവസാനിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിൽ ആദ്യ ബാച്ച് ബന്ദികളെ ഇസ്രായേലിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇത് അവസാനിപ്പിക്കാനുള്ള വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ യുദ്ധലക്ഷ്യം നേടാൻ കഴിയാത്തതാണെന്ന് താൻ വിശ്വസിക്കുന്നില്ല. ഹമാസിനെ നമുക്ക് തോൽപിക്കാൻ സാധിക്കുക തന്നെ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 82 പേരാണ് കൊല്ലപ്പെട്ടത്. 247 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേർക്ക് നടന്ന ആക്രമണങ്ങളിൽ മാത്രം ഒമ്പതുപേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേയ് 27ന് ഭക്ഷ്യകേന്ദ്രങ്ങൾ തുടങ്ങിയതു മുതൽ അവിടങ്ങളിലേക്കെത്തുന്നവർക്കെതിരായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി.
5179 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ആക്രമണത്തിൽ ദൈറുൽ ബലഹിൽ 10 കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 15 പേർ കൊല്ലപ്പെട്ടു. ടെന്റിൽ കഴിയുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്.
ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകയായ ഫ്രാൻസെസ്ക ആൽബനീസിന് അമേരിക്ക വിലക്കേർപ്പെടുത്തി.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണ് എന്ന് തുറന്നടിക്കുകയും അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയും മുതിർന്ന അഭിഭാഷകയുംകൂടിയായ ആൽബനീസിനെതിരെ തിരിയാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

