യുദ്ധത്തിനിടെ യു.എ.ഇ സന്ദർശിച്ചുവെന്ന് നെതന്യാഹു
text_fieldsതെൽ അവീവ്: ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ ഇറാനെതിരെ നടന്ന യുദ്ധത്തിനിടെ താൻ രഹസ്യമായി യു.എ.ഇ സന്ദർശിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, നെതന്യാഹുവിന്റെ അവകാശവാദം യു.എ.ഇ തള്ളി.
നെതന്യാഹുവിന്റെ ഓഫിസാണ് യു.എ.ഇ സന്ദർശിച്ചതായി എക്സിലൂടെ അറിയിച്ചത്. നെതന്യാഹു യു.എ.ഇ സന്ദർശിച്ചുവെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു പോസ്റ്റ്. എന്നാൽ, നെതന്യാഹുവിന്റെ സന്ദർശനത്തെക്കുറിച്ചോ ഇസ്രായേലി സൈനിക പ്രതിനിധിയെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ നിഷേധിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രായേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കണക്കു പറയിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തേ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

