Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രമേയം വീ​റ്റോ ചെയ്തില്ല; യു.എസിലേക്കുള്ള ഇസ്രായേൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കി

text_fields
bookmark_border
പ്രമേയം വീ​റ്റോ ചെയ്തില്ല; യു.എസിലേക്കുള്ള ഇസ്രായേൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കി
cancel

തെൽഅവീവ്: ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ രക്ഷാ സമിതി പ്രമേയം അമേരിക്ക വീ​റ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.എസിലേക്കുള്ള ഇസ്രായേൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി റിപ്പോർട്ട്. ഇസ്രായേൽ, അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാ​ര്യം പുറത്തുവിട്ടത്.

വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതിനെത്തുടർന്ന് ഇസ്രായേൽ പ്രതിനിധിസംഘത്തിന്റെ യു.എസ് സന്ദർശനം നെതന്യാഹു നിർത്തിവച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ റഫയിൽ ഇസ്രായേൽ സേന കരയാക്രമണം നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സംഘം യു.എസിലേക്ക് പോകാനിരുന്നത്.

നിലവിൽ റഫയിൽ അഭയം പ്രാപിച്ച 1.5 ദശലക്ഷം മനുഷ്യർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Netanyahu cancells US trip for Israeli delegation
Next Story