Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nepal prime minister
cancel
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ പ്രധാനമന്ത്രി...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക്​ വിശ്വാസ വോട്ടെടുപ്പിൽ പരാജയം

text_fields
bookmark_border

കാഠ്​മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് തിങ്കളാഴ്ച പാർലമെൻറിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയം. പുഷ്പകമൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സി.‌പി.‌എൻ (മാവോയിസ്റ്റ് സെൻറർ) സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ്​ വി​ശ്വാസ വോ​െട്ടടുപ്പ്​ വേണ്ടിവന്നത്​.

രാഷ്​ട്രപതി ബിദ്യാദേവി ഭണ്ഡാരിയുടെ നിർദേശപ്രകാരം വിളിച്ചുചേർത്ത പ്രത്യേക സെഷനിൽ പ്രധാനമന്ത്രിക്ക്​ 93 വോട്ടുകളാണ്​ നേടാനായത്​. 275 അംഗ ജനപ്രതിനിധിസഭയിൽ കുറഞ്ഞത് 136 വോട്ടുകളെങ്കിലും വേണം ഭരണം നിലനിർത്താൻ.

ചെറുകക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. വിശ്വാസ വോ​െട്ടടുപ്പിൽ പരാജയപ്പെട്ടതോടെ കടുത്ത രാഷ്​ട്രീയ പ്രതിസന്ധിയിലേക്കാണ്​ നേപ്പാൾ നീങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepal
News Summary - Nepal's Prime Minister K.P. Sharma Oli loses confidence vote
Next Story