Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right27ാം തവണയും എവറസ്റ്റ്...

27ാം തവണയും എവറസ്റ്റ് കീഴടക്കി; സ്വന്തം റെക്കോഡ് തിരുത്തി കാമി റിത

text_fields
bookmark_border
27ാം തവണയും എവറസ്റ്റ് കീഴടക്കി; സ്വന്തം റെക്കോഡ് തിരുത്തി കാമി റിത
cancel

കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി 27ാം ത​വ​ണ​യും കീ​ഴ​ട​ക്കി സ്വ​ന്തം പേ​രി​ലു​ള്ള ലോ​ക റെ​ക്കോ​ഡ് തി​രു​ത്തി നേ​പ്പാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ. പ്ര​ശ​സ്ത നേ​പ്പാ​ളി പ​ർ​വ​താ​രോ​ഹ​ക​നാ​യ കാ​മി റി​ത ഷെ​ർ​പ്പ​യാ​ണ് ബു​ധ​നാ​ഴ്ച 27ാമ​ത്തെ ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​തി​ന്‍റെ ലോ​ക റെ​ക്കോ​ഡാ​ണ് കാ​മി റി​ത സ്വ​ന്തം പേ​രി​ൽ പു​തു​ക്കി​യ​ത്.

53കാ​ര​നാ​യ കാ​മി റി​ത ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് 8,848.86 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി​യ​തെ​ന്ന് നേ​പ്പാ​ൾ ടൂ​റി​സം വ​കു​പ്പ് അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് മ​റ്റൊ​രു പ​ർ​വ​താ​രോ​ഹ ഗൈ​ഡാ​യ പാ​സാ​ങ് ദ​വ ഷെ​ർ​പ്പ 26ാമ​ത്തെ ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി കാ​മി റി​ത​ക്കൊ​പ്പ​മെ​ത്തി​യ​ത്. 2022ലാ​ണ് കാ​മി റി​ത 26ാം ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്. നേ​പ്പാ​ളി​ലെ സൊ​ലു​കും​ബു സ്വ​ദേ​ശി​യാ​യ കാ​മി റി​ത 1994 മേ​യ് 13നാ​ണ് ആ​ദ്യ​മാ​യി എ​വ​റ​സ്റ്റി​ന് മു​ക​ളി​ലെ​ത്തു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mount EverestKami RitaNepali sherpa
News Summary - Nepali sherpa Kami Rita scales Mount Everest for record 27th time
Next Story