Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി തുടങ്ങി നേപ്പാൾ

text_fields
bookmark_border
ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി തുടങ്ങി നേപ്പാൾ
cancel
Listen to this Article

കാഠ്മണ്ഡു: ആദ്യമായി ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്ന ചെക്ക് പോസ്റ്റിലൂടെ 3,000 ചാക്ക് സിമന്റാണ് ആദ്യപടിയായി കടന്നത്. നേപ്പാളിലെ നവൽപരസി ജില്ലയിലെ പൽപ സിമന്റ് ഇൻഡസ്ട്രീസാണ് ഇന്ത്യയിലേക്ക് ആദ്യ സിമന്റ് ലോഡ് അയച്ചത്.

ബജറ്റിൽ സർക്കാർ എട്ട് ശതമാനം സബ്‌സിഡി നൽകിയതാണ് നേപ്പാളിലെ വ്യവസായികൾ ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യാൻ കാരണം. ഗുണനിലവാര നിലവാര പരിശോധന ഉൾപ്പെടെ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കയറ്റുമതി ആരംഭിച്ചത്.

15000 നേപ്പാൾ രൂപയുടെ സിമന്റ് കയറ്റുമതി ചെയ്യാൻ ശേഷിയുണ്ട് നേപ്പാളിന്. നേപ്പാളിൽ സിമന്റ് വ്യവസായ സാധ്യതകളുണ്ടെങ്കിലും വിപണിയുടെ അഭാവം മൂലം പ്രശ്നങ്ങൾ നേരിടുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nepal started exporting cement to India
Next Story