Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിൽ നാടകീയ...

നേപ്പാളിൽ നാടകീയ നീക്കങ്ങൾ; പാർലമെൻറ്​ പിരിച്ചുവിട്ടു

text_fields
bookmark_border
നേപ്പാളിൽ നാടകീയ നീക്കങ്ങൾ; പാർലമെൻറ്​ പിരിച്ചുവിട്ടു
cancel

കാഠ്​മണ്ഡു: നാടകീയമായ വഴിത്തിരിവിൽ നേപ്പാൾ. പ്രസിഡൻറ്​ ബിദ്യ ദേവി ഭണ്ഡാരി വെള്ളിയാഴ്ച അർധരാത്രി പാർലമെൻറ്​ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചു.

നവംബർ 12, 19 തീയതികളിലാണ്​ മധ്യകാല വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പാർലമെൻറിനെ പിരിച്ചുവിട്ടതായും പ്രസിഡൻറി​‍െൻറ ഓഫിസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. വോട്ടെടുപ്പി​‍െൻറ ആദ്യ ഘട്ടം നവംബർ 12നും രണ്ടാം ഘട്ടം 19നും നടത്താൻ മന്ത്രിസഭ ശിപാർശ ചെയ്തു.

പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രതിപക്ഷ പാർട്ടികളും നിയമസഭാംഗങ്ങളുടെ പിന്തുണകത്തുകൾ രാഷ്​ട്രപതിക്ക് സമർപ്പിച്ച് പുതിയ സർക്കാർ രൂപവത്​കരിക്കുന്നതിന് അവകാശവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ്​​ രാജ്യത്ത്​ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്​. ശർമ ഒലി പ്രസിഡൻറി​‍െൻറ വസതിയായ ശീതൾ നിവാസിലെത്തി തന്നെ പിന്തുണക്കുന്ന അംഗങ്ങളുടെ ലിസ്​റ്റ്​ കൈമാറിയിരുന്നു. പിന്നാലെ പ്രതിപക്ഷവും എത്തി. തുടർന്നാണ്​ പ്രസിഡൻറ്​ നിർണായക തീരുമാനം കൈക്കൊണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nepal
News Summary - Nepal president dissolves parliament
Next Story