Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ:...

നേപ്പാൾ: പ്രധാനമന്ത്രിപദമൊഴിയില്ല –ശർമ ഒലി, പാർലമെൻറ്​ പിരിച്ചുവിട്ടത്​ ഭരണഘടന വിരുദ്ധമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
Nepal PM Oli will not step down despite court defeat: Aide
cancel

കാഠ്​മണ്ഡു: പാർലമെൻറ്​ പിരിച്ചുവിട്ടത്​ ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതിവിധിയെ തുടർന്ന്​ ഉടൻ രാജിവെക്കാനില്ലെന്ന്​ നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി. സുപ്രീംകോടതി ഉത്തരവുപ്രകാരം രണ്ടാഴ്​ചക്കുള്ളിൽ പാർലമെൻറ്​ യോഗം വിളിച്ചുകൂട്ടി തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

275 അംഗ പാർലമെൻറ്​ പിരിച്ചുവിടാനുള്ള ഒലി മന്ത്രിസഭയുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന്​ ചീഫ്​ ജസ്​റ്റിസ്​​ ചോലേന്ദ്ര ഷുംസറി​െൻറ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച്​ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. 13 ദിവസത്തിനകം സഭ സമ്മേളിക്കാനും ഉത്തരവിട്ടു. ഒലിയുടെ ശിപാർശയനുസരിച്ച്​ കഴിഞ്ഞ ഡിസംബർ 20ന്​പ്രസിഡൻറ്​ വിദ്യ ദേവി ബണ്ടാരി​ പാർലമെൻറ്​ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെയാണ്​​ നേപ്പാൾ രാഷ്​ട്രീയ പ്രതിസന്ധിയിലകപ്പെട്ടത്​.

''സുപ്രീംകോടതി വിധി വിവാദപരമാണ്​. വിധി രാജ്യത്തെ രാഷ്​ട്രീയ പ്രതിസന്ധി വർധിപ്പിക്കും. എന്നാൽ, അത്​ നടപ്പാക്കൽ തങ്ങളുടെ കടമയാണെന്നും'' ഒലിയുടെ മാധ്യമ ഉപദേഷ്​ടാവ്​ സൂര്യ തപ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalPM Oli
News Summary - Nepal PM Oli will not step down despite court defeat: Aide
Next Story