16 വർഷം മുമ്പ് വിമാനദുരന്തത്തിൽ പൈലറ്റായിരുന്ന ഭർത്താവിനെ നഷ്ടമായി; ഇപ്പോൾ കാപ്റ്റനെന്ന സ്വപ്നം ബാക്കിയാക്കി അഞ്ജുവും
text_fieldsകാഠ്മണ്ഡു: ചിലരെ ദുരന്തം വേട്ടയാടിക്കൊണ്ടേയിരിക്കും. അത്തരമൊരു അനുഭവമാണ് തകർന്നുവീണ നേപ്പാൾ വിമാനത്തിലെ സഹ പൈലറ്റായിരുന്ന അഞ്ജു ഖതിവാഡയുടെതും. 72 യാത്രക്കാരുമായാണ് യതി എയർലൈൻസ് കഴിഞ്ഞ ദിവസം നേപ്പാളിലെ പൊഖാറയിൽ തകർന്നത്.
16 വർഷം മുമ്പാണ് സമാനമായൊരു ദുരന്തത്തിലാണ് അഞ്ജുവിന് ഭർത്താവ് ദീപക് പൊഖരേലിനെ നഷ്ടമായത്. യതി എയർലൈൻസിലെ പൈലറ്റായിരുന്നു ദീപക്. 2006 ജൂൺ 21നാണ് നേപ്പാൾ ഗൻചിൽ നിന്ന് സുർഖേത് വഴി ജുംലയിലേക്ക് പോവുകയായിരുന്ന യതി എയർലൈൻസിന്റെ 9 എൻ എ.ഇ.ക്യു വിമാനം തകർന്നത്. ദീപക് അടക്കം 10 പേരാണ് വിമാനാപകടത്തിൽ മരിച്ചത്.
പൈലറ്റ് എന്ന സ്വപ്നം ബാക്കിവെച്ചാണ് ഇപ്പോൾ അഞ്ജു വിടപറഞ്ഞിരിക്കുന്നത്. പൈലറ്റാനാകാനുള്ള സ്ഥാനക്കയറ്റത്തിന് 10 സെക്കന്റിന്റെ മാത്രം ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ.
പൈലറ്റാകാൻ കുറഞ്ഞയ് 100 മണിക്കൂർ എങ്കിലും വിമാനം പറത്തി പരിചയം വേണം. ഈ വിമാനം ലാൻഡ് ചെയ്തതിനു ശേഷമായിരുന്നു അഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കുക. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായി ലാൻഡിങ് നടത്തിയ പൈലറ്റ് കൂടിയായിരുന്നു അഞ്ജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

