നേപ്പാളിൽ ചൈന വിമാനത്താവള നിർമാണത്തിൽ വൻ അഴിമതി
text_fieldsകാഠ്മണ്ഡു: ചൈനയുടെ സാമ്പത്തിക സഹായത്തോടെ ചൈനീസ് കമ്പനി നേപ്പാളിൽ അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചതിൽ വൻ അഴിമതി നടന്നതായി റിപ്പോർട്ട്. പൊഖാര അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചതിലാണ് 1400 കോടിയുടെ അഴിമതി നടന്നതായി നേപ്പാൾ പാർലമെന്റ് ഉപസമിതി കണ്ടെത്തിയത്. പാർലമെന്റ് അംഗമായ രാജേന്ദ്ര ലിങ്ദന്റെ നേതൃത്വത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് കീഴിലുള്ള ഉപസമിതി അന്വേഷണം നടത്തിയത്.
ചൈനയുടെ എക്സിം ബാങ്കിന്റെ 2200 കോടി രൂപ വായ്പയിലാണ് പൊഖാര റീജനൽ അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചത്. 2022 ഡിസംബറിലാണ് നിർമാണം പൂർത്തിയാക്കിയത്. 145 ദശലക്ഷം യു.എസ് ഡോളറിന് നിർമിക്കാൻ കഴിയുമെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ കണക്കാക്കിയ വിമാനത്താവളത്തിന്റെ കരാർ 215 ദശലക്ഷം ഡോളറിനാണ് ചൈനീസ് കമ്പനിക്ക് നൽകിയതെന്ന് ഉപസമിതി കണ്ടെത്തി. പൊതു ഖജനാവിന് 70 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് മാത്രമല്ല, 220 കോടി രൂപയുടെ നികുതി ഇളവും നൽകിയിരുന്നു. 320 ദശലക്ഷം രൂപ നൽകിയിട്ടും ഛിനെ ദണ്ഡ കുന്നിന്റെ 40 മീറ്റർ നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ പ്രദീപ് അധികാരി ഉൾപ്പെടെയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെട്ട മറ്റുള്ളവരെയും സസ്പെൻഡ് ചെയ്യണമെന്നും ഉപസമിതി ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

