Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ ​പ്രദേശങ്ങൾ...

ഇന്ത്യൻ ​പ്രദേശങ്ങൾ ഉൾ​പ്പെടുത്തിയ നേപ്പാൾ ഭൂപടം പാഠപുസ്​തകങ്ങളിലും

text_fields
bookmark_border
ഇന്ത്യൻ ​പ്രദേശങ്ങൾ ഉൾ​പ്പെടുത്തിയ നേപ്പാൾ ഭൂപടം പാഠപുസ്​തകങ്ങളിലും
cancel

കാഠ്​മണ്ഡു: തന്ത്രപ്രധാന ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്​, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി പരിഷ്​കരിച്ച ഭൂപടം സ്​കൂൾ കരിക്കുലത്തി​െൻറ ഭാഗമായി പാഠപുസ്​തകങ്ങളിൽ ഉൾപ്പെടുത്താനും നേപ്പാൾ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ കീഴിലുള്ള കരിക്കുലം വികസന കേന്ദ്രം പുതുക്കിയ ഭൂപടം ഉൾപ്പെടുത്തിയ പാഠപുസ്​തകങ്ങൾ പുറത്തുവിട്ടു.

ഒമ്പത്​, 12 ക്ലാസുകളിലെ പാഠപുസ്​തകങ്ങളിലാണ്​ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ്​ മണി പൊക്രേലി​െൻറ ആമുഖത്തോടെ 'നേപ്പാൾ പ്രദേശവും അതിർത്തി പ്രശ്​നങ്ങളിലെ വായനസാമഗ്രികളും' എന്ന തലക്കെട്ടിൽ പുതിയ ഭൂപടമുള്ളത്​.

2019 നവംബറിൽ ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കി ആറ്​ മാസത്തിന്​ ശേഷമാണ്​ നേപ്പാൾ ഉത്തരാഖണ്ഡിലെ മൂന്ന്​ സ്ഥലങ്ങളും ഉൾക്കൊള്ളിച്ച്​ ഭൂപടം പരിഷ്​കരിക്കുകയും പാർലമെൻറ്​ ഒറ്റക്കെട്ടായി പാസാക്കുകയും ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalTextbook
News Summary - Nepal Introduces School Textbooks with Revised Map Incorporating Indian Areas
Next Story