എവറസ്റ്റ് മലനിരകളിലേക്ക് സ്വാഗതം; 100 മലകളിലേക്കുള്ള പ്രവേശനം സൗജന്യമാക്കി നേപ്പാൾ ഗവൺമെന്റ്
text_fieldsMount Everest
കാഠ്മണ്ഡു: എവറസ്റ്റ് മലനിരകളിലേക്ക് കൂടുതൽ വിദേശ യാത്രികരെ ആകർഷിക്കാനായി നൂറോളം മലകളിലേക്ക് പ്രവേശനം സൗജന്യമാക്കി നേപ്പാൾ ഗവൺമെന്റ്. പടിഞ്ഞാറൻ മേഖലയിലെ 100 മലകളിലേക്ക് രണ്ടു വർഷത്തേക്കാണ് സൗജന്യമായി പ്രവേശനം. 5,870 മുതൽ 7,132 മീറ്റർ വരെ ഉയരമുള്ള കർണാലി, സുദുർപഷ്ചിൻ മേഖലകളിലാണ് ഈ മലനിരകൾ.
അധികം യാത്രികരെത്താത്ത ഇവിടങ്ങളിലേക്ക് കൂടുതൽ യാത്രികരെ ആകർഷിക്കുകയും അതുവഴി ആ മേഖലയിലുള്ള നാട്ടുകാർക്ക് തൊഴിൽ നൽകുകയും വരുമാനം വർധിപ്പിക്കുകയുമാണ് ഗവൺമെന്റ് ലക്ഷ്യം. കൂടാതെ ഇതുവരെയും ആരും കീഴടക്കിയിട്ടില്ലാത്ത മേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തുകയുമാണെന്ന് നേപ്പാൾ ടൂറിസം ഡിപാർട്മെന്റ് ഡയറക്ടർ ഹിമാൽ ഗൗതം പറയുന്നു.
ഇനി മുതൽ 7000 മീറ്റർ വരെ മലയാത്ര ചെയ്തവരെ മാത്രമേ പ്രവേശനത്തിനനുവദിക്കൂ എന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച നിയമപരിഷ്‍കരണം വരുത്തുന്നതിനായി ഉപരിസഭയിലേക്ക് ബിൽ അയച്ചിട്ടുണ്ട്. പാർലമെന്റിന്റെ ഇരു സഭകളും ബില്ല് അംഗീകരിക്കേണ്ടതുണ്ട്. 8,845.86 മീറ്ററുള്ള എവറസ്റ്റിലെ ഏറ്റവും വലിയ ഉയരം കീഴടക്കാനുള്ള നിരക്ക് ഈ വർഷം 11,000 ഡോളറിൽ നിന്ന് 15,000 ഡോളറായി ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

