Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂറ്റൻ മലനിരകൾ ഇടിഞ്ഞുവീണത് നിമിഷങ്ങൾ കൊണ്ട്; നേപ്പാളിൽ മഴക്കെടുതി രൂക്ഷം, 24 മരണം

text_fields
bookmark_border
https://www.madhyamam.com/tags/nepal-flood
cancel

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. ശക്തമായ മഴയെ തുടർന്ന് രണ്ടിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുസ്താങ് ജില്ലയിലെ കൂറ്റൻ മലനിരകളിലൊന്ന് ആറ് സെക്കൻഡുകൾക്കുള്ളിൽ ഇടിഞ്ഞുവീണ് താഴെയുള്ള കാളി ഗണ്ഡകി നദിയിലേക്ക് പതിച്ചു. വിവിധ ജില്ലകളിലായി ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഇതുവരെ 24 പേർ കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച നേപ്പാളിലെ ലെറ്റെ മേഖലയിൽ വലിയൊരു മലയോരം നിമിഷങ്ങൾക്കുള്ളിലാണ് നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ദുരന്തം നേരിട്ടു കണ്ട നാട്ടുകാരുടെയും തീർത്ഥാടകരുടെയും ഭീതിയിലാണ്ട നിലവിളികളും സമൂഹമാധ്യമങ്ങലിൽ പ്രചരിച്ച വിഡിയോയിൽ കേൾക്കാം. മണ്ണിടിച്ചിലിനെ തുടർന്ന് കാളി ഗണ്ഡകി നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടെങ്കിലും പിന്നീട് തടസ്സങ്ങൾ നീക്കി ഒഴുക്ക് പുനഃസ്ഥാപിച്ചു.

ഗ്രാമപ്രദേശത്തെ ഒരു കുന്നിൻചെരിവ് പെട്ടെന്ന് താഴേക്ക് ഇടിഞ്ഞുതാഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട് പൂർണ്ണമായും നഷ്ടപ്പെട്ടു എന്ന് ഗ്രാമീണർ ഉറക്കെ നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. പ്രദേശത്തെ വീടുകളും മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഗണ്ഡകി പ്രവിശ്യയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. മുസ്താങ്, മ്യാഗ്ദി, പർബത്, സ്യാംഗ്ജ എന്നീ ജില്ലകളിൽ പ്രളയം രൂക്ഷമാണ്. പർബതിലെ ഒരു ഗ്രാമം പൂർണ്ണമായും വെള്ളത്തിനടിയിലായി. പ്രധാന ഹൈവേകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ചിത്വാൻ ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്.

മനാങ് ജില്ലയിലെ ഹിംലുങ് ഹിമാൽ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. 7126 മീറ്റർ ഉയരമുള്ള കൊടുമുടിക്ക് സമീപം തമ്പടിച്ചിരുന്ന മലകയറ്റ സംഘമാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഭോട്ടേഖോശിയിലുണ്ടായ പ്രളയദുരന്തത്തിൽ 1400ലധികം ആളുകൾ മരണപ്പെടുകയും 6000ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വീണ്ടും കണ്ണീരിലാഴ്ത്തി പുതിയ പ്രകൃതിദുരന്തം ഉണ്ടായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nepal flood
Next Story