Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ ദുരന്തം:...

നേപ്പാൾ ദുരന്തം: കാണാതായ ഇന്ത്യക്കാരുടെ എണ്ണം 250 കടന്നു; ഇഷ ഫൗണ്ടേഷൻ സംഘത്തിലെ 77 പേരെക്കുറിച്ചും വിവരമില്ല

text_fields
bookmark_border
nepal-flash-floods
cancel

ന്യൂഡൽഹി: വടക്കൻ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഹിമപാതത്തിലും പെട്ട് കാണാതായ ഇന്ത്യക്കാരുടെ എണ്ണം 250 കവിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി യാത്ര തിരിച്ച് പ്രളയമേഖലയിൽ അകപ്പെട്ട 77 പേരെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. കാണാതായവരുടെ ഉത്കണ്ഠാകുലരായ ബന്ധുക്കളുടെ ഫോൺവിളികളാൽ കേന്ദ്ര മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈനുകൾ സജീവമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

ചൈനീസ്-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തുണ്ടായ ദുരന്തത്തിൽ ഇതുവരെ 95 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നേപ്പാൾ ടൂറിസം ബോർഡിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു പ്രാരംഭ വിവരമെങ്കിലും കാണാതായവരുടെ എണ്ണം ഇതിലും എത്രയോ മുകളിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ ശക്തമായ ഹിമപാതവുമാണ് ഭോട്ടെ കോശി നദിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നേപ്പാൾ ഭരണകൂടം വ്യക്തമാക്കി. രാവിലെ എട്ടരയോടെ റസുവ ജില്ലയിലുണ്ടായ ഈ മിന്നൽ പ്രളയത്തിന്റെ ശക്തിയിൽ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും വ്യാപാര കേന്ദ്രങ്ങളും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുകയായിരുന്നു.

പ്രളയത്തിലും ഭയാനകമായ മണ്ണിടിച്ചിലിലും പെട്ട് മേഖലയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും പൂർണ്ണമായും തകർന്നു. കൂടാതെ 12 പ്രധാന ജലവൈദ്യുത പദ്ധതികൾക്കും ട്രാൻസ്മിഷൻ ലൈനുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോടെ വൈദ്യുതി ബന്ധവും നിലച്ചു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഗയ്റോങ് അതിർത്തിയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിൽ വാർത്താവിനിമയ-ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചു. പ്രതികൂല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing Indiansflood deathNepal FloodFlash Floods
News Summary - Nepal Flash Floods: Over 250 Indians Missing, 77 Isha Foundation Pilgrims Unaccounted For
Next Story