ഭിന്നലൈംഗികാഭിമുഖ്യമുള്ള ദമ്പതികളുടെ വിവാഹം അനുവദിച്ച് നേപ്പാൾ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ ആദ്യമായി ഭിന്നലൈംഗികാഭിമുഖ്യമുള്ള ദമ്പതികളുടെ വിവാഹത്തിന് ഔദ്യോഗിക അംഗീകാരം. സുരേന്ദ്ര പാണ്ഡെയും ട്രാൻസ് വനിതയായ മായ ഗുരുങ്ങുമാണ് വിവാഹിതരായത്. ഇവർ വർഷങ്ങളായി ഭിന്നലൈംഗിക സംഘടനകളുടെ പിന്തുണയോടെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ആവശ്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു.
അതിനിടെ, ഈ വർഷം ആദ്യം സുപ്രീംകോടതി വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, അപ്പോഴും ഉദ്യോഗസ്ഥർ നിഷേധ നിലപാടാണ് കൈക്കൊണ്ടത്. തുടർന്ന്, ഭിന്നലൈംഗികാഭിമുഖ്യമുള്ള മുൻ പാർലമെന്റ് അംഗം സുനിൽ ബാബു പന്തിന്റെ നേതൃത്വത്തിൽ സുരേന്ദ്രയും മായയും വീണ്ടും കേസ് കൊടുത്തിട്ടും നടപടിയായില്ല.
ഈ ആഴ്ച ആഭ്യന്തര മന്ത്രാലയം, പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനാകുംവിധം ചട്ടം മാറ്റിയതോടെയാണ് വിഷയത്തിൽ വഴിത്തിരിവുണ്ടായത്. ഇവർ ആറുവർഷം മുമ്പ് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

