Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ പ്രദേശങ്ങൾ...

ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താനിൽ... വിവാദമായപ്പോൾ ഭൂപടം പിൻവലിച്ച് ക്ഷമാപണം നടത്തി നേപ്പാൾ എയർലൈൻസ്

text_fields
bookmark_border
Nepal Airlines
cancel

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താന്റെ ഭാഗമായി ഉൾപ്പെടുത്തിയ ഭൂപടം പങ്കുവെച്ച് നേപ്പാളിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ നേപ്പാൾ എയർലൈൻസ്. വിവാദമായപ്പോൾ അവർ പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച എയർലൈൻസിന്റെ ഫ്ലൈറ്റ് നെറ്റ്‍വർക്കിലാണ് തെറ്റായ ചിത്രീകരണം നൽകിയത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ മുഴുവൻ പാകിസ്താന്റെ ഭാഗമായാണ് കാണിച്ചിരുന്നത്. ആഗോളതലത്തിൽ പ്രതിഷേധം ഉയർന്നതോടെ ഭൂപടം പിൻവലിച്ച് എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.


‘കാർട്ടോഗ്രാഫിക് കൃത്യതയില്ലായ്മ’യാണ് കാരണമെന്ന് എയർലൈൻസ് അറിയിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകൾ നടത്തുമെന്നും അവർ ഉറപ്പുനൽകി. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന് വലിയ വില കൽപ്പിക്കുന്നുണ്ടെന്നും മനഃപൂർവമല്ലാതെ സംഭവിച്ചുപോയ പിഴവിൽ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനി കൂട്ടിച്ചേർത്തു.


സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബോയ്കോട്ട് നേപ്പാൾ എയർലൈൻസ് എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ ട്രന്റാകാൻ തുടങ്ങിയിരുന്നു. നേപ്പാളിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിക്കാൻ ഉപയോക്താക്കൾ വിദേശകാര്യ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:backlashPakistanIncorrect India MapNepal Airlines
News Summary - Nepal Airlines shows J and K as part of Pakistan in map apologises after backlash
Next Story