Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Child Labour
cancel
Homechevron_rightNewschevron_rightWorldchevron_right10 കുട്ടികളിൽ ഒരാൾ...

10 കുട്ടികളിൽ ഒരാൾ ബാലവേല ചെയ്യുന്നു; രണ്ടു ദശാബ്​ദത്തി​നിടെ ബാലവേല നിരക്ക്​ ഉയർന്നതായി യു.എൻ

text_fields
bookmark_border

ന്യൂയോർക്ക്​: കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിയിൽ ഉയർന്ന്​ ബാലവേല നിരക്ക്​. രണ്ടു ദശാബ്​ദത്തിനിടെയാണ്​ ബാലവേല നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന്​ യുനൈറ്റഡ്​ നേഷൻസ് പറയുന്നു​.

കൊറോണ വൈറസ്​ സൃഷ്​ടിച്ച പ്രതിസന്ധി ലക്ഷകണക്കിന്​ കുട്ടികളെയാണ്​ തൊഴിലെടുക്കാൻ നിർബന്ധിതരാക്കിയത്​. അന്താരാഷ്​ട്ര തൊഴിൽ സംഘടനയും യു.എന്നിന്‍റെ യുനിസെഫിന്‍റെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത്​ നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തിയെന്നും കണക്കുകൾ പറയുന്നു.

കോവിഡ്​ മഹാമാരിക്ക്​ മുമ്പുതന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ്​ റിപ്പോർട്ടുകൾ. കോവിഡ്​ പ്രതിസന്ധി അതിന്​ ആക്കം കൂട്ടുകയും ചെയ്​തു. ലോകത്ത​ിലെ പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ്​ കണക്കുകൾ. ബാലവേല ഏറ്റവുമധികം ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും സൂചിപ്പിക്കുന്നു.

ദാരിദ്രത്തിലേക്ക്​ വഴുതിവീഴുന്ന കുടുംബങ്ങളെ കരകയറ്റിയില്ലെങ്കിൽ അടുത്ത രണ്ടുവർഷത്തിനിടെ ബാലവേല ചെയ്യാൻ അഞ്ചുകോടി കുട്ടികൾ നിർബന്ധിതരാകുമെന്നും യു.എൻ പറയുന്നു.

ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്ക്​ അടിതെറ്റുന്നതായി​ യുനിസെഫ്​ മേധാവി ഹെൻറീറ്റ ഫോറെ പറഞ്ഞു. കോവിഡ്​ 19ന്‍റെ സാഹചര്യം അതിന്​ ആക്കം കൂട്ടി.

വിവിധ രാജ്യങ്ങൾ രണ്ടാം ലോക്​ഡൗൺ നേരിട്ടതോടെ സ്​കൂളുകൾ പൂട്ടുകയും സമ്പദ്​ഘടന താളംതെറ്റുകയും കുടുംബ ബജറ്റുകൾ പ്രതിസന്ധിയിലാകുകയും ചെയ്​​തു. ഇതോടെ കുടുംബങ്ങൾ കുഞ്ഞുങ്ങളെ ബാലവേലക്ക്​ അയക്കാൻ നിർബന്ധിതരാകുകയാണെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United NationsChild labourworld day against child labourUN
News Summary - nearly one in 10 children globally were stuck in child labour UN
Next Story