അഞ്ച് മാസത്തിനിടെ 300 ഓളം ഭീകരാക്രമണം; ഖൈബർ പഖ്തൂൻഖ്വയുടെ നിയന്ത്രണം കൈവിട്ട് പാകിസ്താൻ
text_fieldsപെഷാവർ: ഭീകരരുടെ താവളമായ വടക്കുപടിഞ്ഞാറൻ മേഖലയുടെ നിയന്ത്രണം പാകിസ്താന് കൈവിട്ടു. അഞ്ച് മാസങ്ങൾക്കിടെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ 284 ഭീകരാക്രമണങ്ങളാണ് നടന്നത്. തഹ്രീകെ താലിബാൻ പാകിസ്താൻ അടക്കമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ വർഷങ്ങളായി ആഭ്യന്തര യുദ്ധം നടക്കുന്ന മേഖലയാണിത്.
പൊലീസ് ഉദ്യോഗസ്ഥരും മതപണ്ഡിതരും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരായ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേർക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
നോർത്ത് വസീറിസ്താൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ 148 ഭീകരരാണ് ഏറ്റുമുട്ടലിൽ ഈ വർഷം കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 732 ഭീകരാക്രമണങ്ങളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്.
2021ന്റെ പകുതിയോടെയാണ് മേഖലയിലെ ക്രമസമാധാന നില തകരാറിലായി തുടങ്ങിയത്. പ്രവിശ്യയുടെ പൊലീസ് ആസ്ഥാനത്തിന് നേർക്കു പോലും ഭീകരാക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

