Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിയറ്റ്നാമിൽ റെയിൽവേ...

വിയറ്റ്നാമിൽ റെയിൽവേ ട്രാക്കിൽ നൃത്തംവെച്ച് ഇന്ത്യൻ സഞ്ചാരികൾ; ആഭാസമെന്ന് സോഷ്യൽ മീഡിയ

text_fields
bookmark_border
വിയറ്റ്നാമിൽ റെയിൽവേ ട്രാക്കിൽ നൃത്തംവെച്ച് ഇന്ത്യൻ സഞ്ചാരികൾ; ആഭാസമെന്ന് സോഷ്യൽ മീഡിയ
cancel

ഹനോയ്: വിയറ്റ്നാമിലെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കുന്നു. വിയറ്റ്നാമിലെ പ്രശസ്തമായ ഹനോയ് ട്രെയിൻ സ്ട്രീറ്റിലാണ് ഇന്ത്യൻ സഞ്ചാരികൾ ഷാരൂഖ് ഖാന്റെ പ്രശസ്തമായ 'ഛയ്യ ഛയ്യ' എന്ന ഗാനത്തിന് ചുവടുവെച്ചത്. വിദവിദേശരാജ്യങ്ങളിൽ പോയി ഇത്തരത്തിൽ പെരുമാറുന്നത് മാന്യതയല്ലെന്നും ഇന്ത്യൻ സഞ്ചാരികളെക്കുറിച്ചുള്ള മോശം മുൻവിധികൾ ശക്തമാക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ബ്രാൻഡ് ഉടമയും കൂട്ടുകാരുമാണ് റെയിൽവേ ട്രാക്കിൽ നൃത്തംവെച്ചത്. സഞ്ചാരി സംഘം പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആഭാസം എന്നാണ് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം ഇതിനെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണ് വിദേശത്ത് നമുക്ക് മാന്യമായി പെരുമാറാൻ കഴിയാത്തതെന്ന് മറ്റു ചിലർ ചോദിക്കുന്നു. ചുറ്റുമുള്ള വിദേശ വിനോദസഞ്ചാരികൾ ശാന്തമായി അവിടുത്തെ പ്രകൃതി ആസ്വദിക്കുമ്പോൾ, ഇന്ത്യൻ സഞ്ചാരികൾ മാത്രം പൊതുസ്ഥലങ്ങളെ ഒരു ബോളിവുഡ് സെറ്റാക്കി മാറ്റാൻ ശ്രമിക്കുന്നത് അരോചകമാണെന്ന് പലരും എക്സിൽ കുറിച്ചു. അതേസമയം ചിലർ നൃത്തത്തെ ന്യായീകരിക്കുന്നുണ്ട്. അവധിസമയം ആഘോഷമാക്കുന്നുവെന്ന് കണ്ടാൽമതിയെന്നാണ് അത്തരക്കാരുടെ വാദം.

ഈ സംഭവത്തിന് തൊട്ടുമുൻപ് വിയറ്റ്നാമിലെ വിമാനത്താവളത്തിൽ വെച്ച് മറ്റൊരു കൂട്ടം ഇന്ത്യൻ ടൂറിസ്റ്റുകൾ റൺവേയ്ക്ക് സമീപം ഗർബ നൃത്തം ചെയ്തതും വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamWorld NewsdanceIndian touristRail Tracks
News Summary - ndians dancing on Vietnam’s railway track face backlash, internet calls it “show-off”
Next Story